Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightദേ​വ​ധാ​ർ സ്കൂ​ൾ...

ദേ​വ​ധാ​ർ സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ട​ക​ളി​ൽ മോ​ഷ​ണ പ​ര​മ്പ​ര

text_fields
bookmark_border
theft, devadar school
cancel
camera_alt

താ​നൂ​ർ ദേ​വ​ധാ​ർ ഹൈ​സ്കൂ​ളി​ന് സ​മീ​പം മോ​ഷ​ണം ന​ട​ന്ന ക​ട​ക​ളി​ൽ ജി​ല്ല ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

താ​നൂ​ർ: ഗ​വ. ദേ​വ​ധാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്തെ ക​ട​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മോ​ഷ​ണ പ​ര​മ്പ​ര. സ്കൂ​ളി​ന് സ​മീ​പ​ത്തെ ഏ​ഴ് ക​ട​ക​ളി​ലാ​ണ് ഒ​രേ സ​മ​യം മോ​ഷ​ണം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്ക് ശേ​ഷ​മാ​ണ് ക​ള​വ് ന​ട​ന്ന​ത്. മു​ള​മു​ക്കി​ൽ മ​ണി​ക​ണ്ഠ​ന്റെ ഫാ​ൻ​സി, ചാ​ത്ത​ങ്ങാ​ട്ടി​ൽ ശ്രീ​ധ​ര​ന്റെ സ്റ്റേ​ഷ​ന​റി, പ​ന​ങ്ങാ​ട​ൻ​റ​ക​ത്ത് മൊ​യ്തീ​ൻ കു​ട്ടി​യു​ടെ സ്റ്റേ​ഷ​ന​റി ആ​ൻ​ഡ് കൂ​ൾ​ബാ​ർ, താ​ലി​പ്പാ​ട്ട് ശി​ഹാ​ബി​ന്റെ പ​ല​ച​ര​ക്ക് ക​ട, മു​ള​ക്കു​പ​റ​മ്പി​ൽ അ​ലി​യു​ടെ ചെ​രു​പ്പു​ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ​മീ​പ​ത്തെ മ​റ്റു ര​ണ്ട് ക​ട​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നു. പൂ​ട്ട് പൊ​ളി​ച്ചാ​ണ് എ​ല്ലാ​യി​ട​ത്തും മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​ത്.

ക​ട​ക​ളി​ലു​ണ്ടാ​യി​രു​ന്ന പ​ണം, ബി​സ്ക​റ്റ്, മി​ഠാ​യി​ക​ൾ, പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ക​വ​ർ​ന്ന​ത്. വി​ൽ​പ​ന സാ​ധ​ന​ങ്ങ​ൾ അ​ട്ടി​മ​റി​ച്ചി​ടു​ക​യും ചെ​യ്തു. താ​നൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജി​ല്ല ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും ഡോ​ഗ് സ്ക്വാ​ഡും ക​ട​ക​ളി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ​മീ​പ​ങ്ങ​ളി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. പു​ത്ത​ൻ​തെ​രു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യോ​ഗം പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് പി.​എ. മു​സ്ത​ഫ, യൂ​സ​ഫ്, ദി​നേ​ശ​ൻ ഒ​ഴൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftmalappuramdevadar school
News Summary - series of thefts in devadar school premises
Next Story