ബാഗിൽ സൂക്ഷിച്ച 1.60 ലക്ഷം രൂപ മോഷണം പോയി
text_fieldsതാനൂർ: വ്യാപാരിയുടെ ബാഗിൽ സൂക്ഷിച്ച 1.60 ലക്ഷം രൂപ മോഷണം പോയി. താനൂർ ബീച്ച് റോഡിലെ പലചരക്ക് വ്യാപാരി പി. മുഹമ്മദ് കുട്ടിയുടെ പണവും രണ്ട് മൊബൈൽ ഫോണും സ്ഥാപനത്തിെൻറ താക്കോലുകളും അടക്കമുള്ള ബാഗാണ് നഷ്ടപ്പെട്ടത്.
നബിദിന ദിവസം സ്ഥാപനം പൂട്ടി രണ്ട് ബാഗുമായി ഓട്ടോറിക്ഷയിൽ കയറി. വീട്ടിലെത്തിയ ശേഷം കുറച്ച് കഴിഞ്ഞപ്പോഴാണ് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി കണ്ടത്. താനൂർ പൊലീസിൽ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ പൊലീസ് സി.സി.ടി.വി നിരീക്ഷിച്ചു വരുകയാണ്. ഉടൻ പ്രതിയെ കണ്ടത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂനിറ്റ് പ്രസിഡൻറ് എൻ.എൻ. മുസ്തഫ കമാൽ, സെക്രട്ടറി എം.സി. റഹിം എന്നിവർ ആവശ്യപ്പെട്ടു. ബാഗ് കണ്ടുകിട്ടുന്നവർ 9037266532, 9846727661 എന്നീ നമ്പറുകളിൽ അറിയിക്കണം.

