മതേതര കക്ഷികൾക്ക് ശക്തി പകരുക –മുനവ്വറലി തങ്ങൾ
text_fieldsതാനൂർ മണ്ഡലം മുസ്ലിം ലീഗ് കൺവൻഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
താനൂർ: ഇടത് ദുർഭരണത്തിൽ പൊറുതിമുട്ടിയ ജനം സൽഭരണത്തിനായി കാത്തിരിക്കുകയാണെന്നും താനൂർ മണ്ഡലം തിരിച്ചു പിടിക്കാൻ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. താനൂർ മണ്ഡലം മുസ്ലീം ലീഗ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര കക്ഷികൾക്ക് ശക്തി പകരാൻ കൈകോർക്കണമെന്നും അഞ്ചു വർഷത്തെ ഇടതുഭരണം പരാജയമായിരുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് താനൂർ നിയോജക മണ്ഡലം പ്രസിഡൻറ് കെ.എൻ. മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ. കുട്ടി അഹമ്മദ് കുട്ടി, മലപ്പുറം ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് പി.എ. റഷീദ്, എം.പി. അഷ്റഫ്, നൂഹ് കരിങ്കപ്പാറ, ജില്ല പഞ്ചായത്തംഗം വി.കെ.എം. ഷാഫി, കെ.സി. ബാവ, കുഞ്ഞൻ ബാവ ഹാജി, ബാവ തങ്ങൾ കണ്ണന്തളി, കെ.പി. മുഹമ്മദ് ഇസ്മായിൽ, പി.ടി.കെ. കുട്ടി, റഷീദ് മോര്യ, യൂസഫ് കല്ലേരി, അസ്ക്കർ മാസ്റ്റർ, പി.കെ. അബ്ദുസ്സലാം, ഇസ്മായിൽ പത്തമ്പാട്, അബ്ദുൽ കരീം താനൂർ, അഡ്വ. കെ.പി. സൈതലവി എന്നിവർ സംസാരിച്ചു.

