കുപ്രസിദ്ധ ഗുണ്ട ഡാനി അയ്യൂബ് കാപ്പ നിയമ പ്രകാരം അറസ്റ്റിൽ
text_fieldsഅയ്യൂബ്
എന്ന ഡാനി
താനൂർ: കവർച്ചയുൾപ്പെടെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അയ്യൂബ് എന്ന ഡാനിയെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ ചീരാൻകടപ്പുറം സ്വദേശിയായ പക്കീച്ചിന്റെ പുരക്കൽ അയ്യൂബ് എന്ന ഡാനി (44) അവസാനമായി കവർച്ച കേസിലുൾപ്പെട്ട് തടവിലായി രണ്ട് മാസം മുമ്പാണ് ജയിലിൽനിന്ന് ഇറങ്ങുന്നത്.
ഗുരുതര പരിക്കേൽപ്പിച്ച് കവർച്ച നടത്തുക, ദേഹോപദ്രവം ഏൽപ്പിക്കൽ, വീടുകളിൽ കയറി അക്രമം നടത്തി സ്ത്രീകൾക്ക് മാനഹാനി വരുത്തുക തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അയ്യൂബ്. ഒളിവിലായിരുന്ന അയ്യൂബിനെ ജില്ല പോലീസ് മേധാവിയുടെ നിർദേശ പ്രകാരം താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത അയ്യൂബിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്കയച്ചു. ആറ് മാസത്തേക്കാണ് തടവ്.

