Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_right2000ത്തോളം സ്ത്രീകളെ...

2000ത്തോളം സ്ത്രീകളെ സമൂഹമാധ്യമം വഴി ശല്യം ചെയ്ത മഞ്ചേരി സ്വദേശി അറസ്​റ്റിൽ

text_fields
bookmark_border
2000ത്തോളം സ്ത്രീകളെ സമൂഹമാധ്യമം വഴി ശല്യം ചെയ്ത മഞ്ചേരി സ്വദേശി അറസ്​റ്റിൽ
cancel

താ​നൂ​ർ: ര​ണ്ടാ​യി​ര​ത്തോ​ളം സ്ത്രീ​ക​ളെ വാ​ട്സ്ആ​പ് വ​ഴി​യും ഫേ​സ്ബു​ക്ക് വ​ഴി​യും ശ​ല്യം ചെ​യ്ത മ​ഞ്ചേ​രി സ്വ​ദേ​ശി സ​നോ​ജി​നെ (32) താ​നൂ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 2000ഓ​ളം സ്ത്രീ​ക​ളെ​യാ​ണ് ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ർ വ​ഴി നാ​ല്​ വ​ർ​ഷ​ത്തോ​ള​മാ​യി ഇ​യാ​ൾ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ചാ​റ്റു​ക​ളു​മാ​യി ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ഒ​ടു​വി​ൽ അ​തേ​വ​ഴി ത​ന്നെ താ​നൂ​ർ പൊ​ലീ​സ് തെ​ര​ഞ്ഞെ​ടു​ത്തു. സ്ത്രീ​യാ​ണെ​ന്ന വ്യാ​ജേ​ന നാ​ല്​ ദി​വ​സം ചാ​റ്റ് ചെ​യ്ത്​ വ​രു​ത്തി അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ ഫോ​ണി​ൽ​നി​ന്ന് ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ർ വ​ഴി വി​വി​ധ ജി​ല്ല​ക​ളി​ലെ സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​വ​രെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​റ​സ്​​റ്റ്​ ഉ​ണ്ടാ​കു​മെ​ന്നും താ​നൂ​ർ സി.​ഐ പി. ​പ്ര​മോ​ദ് പ​റ​ഞ്ഞു. സീ​നി​യ​ർ സി.​പി.​ഒ സ​ലേ​ഷ് കാ​ട്ടു​ങ്ങ​ൽ, സി.​പി.​ഒ വി​മോ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്​ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediaarrestharassing woman
News Summary - Manjeri native arrested for harassing 2,000 women on social media
Next Story