Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightകായിക മേഖല...

കായിക മേഖല മാറ്റങ്ങളുടെ പാതയിൽ -വി. അബ്ദുറഹിമാൻ

text_fields
bookmark_border
കായിക മേഖല മാറ്റങ്ങളുടെ പാതയിൽ -വി. അബ്ദുറഹിമാൻ
cancel

കായിക മേഖല മാറ്റങ്ങളുടെ പാതയിൽ -വി. അബ്ദുറഹിമാൻതാ​നൂ​ർ: സം​സ്ഥാ​ന​ത്തെ കാ​യി​ക​രം​ഗം വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​തെ​ന്നും ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്റെ കാ​ല​ത്തു തൊ​ട്ട് 1,500 കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​യി​ക രം​ഗ​ത്ത് ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ നൂ​റു​ദി​ന ക​ർ​മ്മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച താ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നാ​ലു സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നി​ര​വ​ധി സ്റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് മ​ഞ്ചേ​രി സ്റ്റേ​ഡി​യ​മാ​ണ്. 45 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി മു​ഖാ​ന്ത​രം ല​ഭി​ച്ച​ത്.

ഓ​രോ ജി​ല്ല​ക്കും അ​നു​വ​ദി​ക്കു​ന്ന ജി​ല്ല സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മു​ൻ ഫു​ട്ബോ​ൾ താ​രം മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ പേ​രി​ലു​ള്ള സ്റ്റേ​ഡി​യം നി​ർ​മി​ച്ച​ത്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പേ​രാ​ണ് കാ​ട്ടി​ല​ങ്ങാ​ടി സ്റ്റേ​ഡി​യ​ത്തി​ന്ന ​ൽ​കി​യി​ട്ടു​ള്ള​ത്.

ഉ​ണ്യാ​ലി​ൽ ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ സ്റ്റേ​ഡി​യ​ത്തി​ന് തീ​ര​ദേ​ശ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത മു​ൻ​മ​ന്ത്രി സ​ഖാ​വ് ഇ.​കെ. ഇ​മ്പി​ച്ചി​ബാ​വ​യു​ടെ പേ​രാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം ആ​ദ്യ മു​ഖ്യ​മ​ന്ത്രി ഇ.​എം.​എ​സി​ന്റെ പേ​രി​ൽ അ​റി​യ​പ്പെ​ടും. താ​നൂ​ർ ഫി​ഷ​റീ​സ് സ്കൂ​ൾ സ്റ്റേ​ഡി​യം ധീ​ര​ദേ​ശാ​ഭി​മാ​നി​യും ഖി​ലാ​ഫ​ത്ത് സ​മ​ര പോ​രാ​ളി​യു​മാ​യി​രു​ന്ന ഉ​മൈ​ത്താ​ന​ക​ത്ത് കു​ഞ്ഞി​ക്കാ​ദ​റി​ന്റെ പേ​രി​ൽ അ​റി​യ​പ്പെ​ടു​മെ​ന്നും മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V. Abdurrahimanchanges in sports sector
News Summary - In the path of changes in the sports sector -V. Abdurrahiman
Next Story