ദേവധാർ മേൽപാലം; സൗജന്യ യാത്രക്ക് ഫാസ്റ്റ് ടാഗ് രജിസ്ട്രേഷൻ ആരംഭിക്കുന്നു
text_fieldsതാനൂർ: ദേവധാർ മേൽപാലത്തിന്റെ ടോൾ പിരിവ് ഫാസ്റ്റ് ടാഗ് സംവിധാനത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ താനൂർ മുനിസിപ്പാലിറ്റി, താനാളൂർ പഞ്ചായത്ത്, ടോൾ ബൂത്ത് പരിസരത്തുള്ള ഒഴൂർ പഞ്ചായത്തിലെ നാല് വാർഡുകൾ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ സ്വകാര്യ വാഹനങ്ങൾക്ക് സൗജന്യമായി കടന്നുപോകുന്നതിന് പാസ് അനുവദിക്കുന്നതിനുള്ള രജിസ്ട്രേഷൻ മേയ് 28 ചൊവ്വാഴ്ച മുതൽ ആരംഭിച്ചു.
പാസ് അനുവദിക്കുന്നതിനുള്ള രജിസ്ട്രേഷൻ കൗണ്ടർ നിലവിലുള്ള ടോൾ ബൂത്തിന് സമീപം ഒരുക്കുന്നതിനും തീരുമാനിച്ചു. രജിസ്ട്രേഷൻ സൗകര്യം ജൂൺ 10ന് അവസാനിക്കുന്നതാണ്. താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് സൗജന്യ പാസ് അനുവദിക്കുന്ന കാര്യം തീരുമാനമായത്.

