സി.പി.എം കണ്ണന്തളി ഓഫിസ് ഉദ്ഘാടനം
text_fieldsസി.പി.എം കണ്ണന്തളി ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ
നിർവഹിക്കുന്നു
താനൂർ: സി.പി.എം കണ്ണന്തളി ബ്രാഞ്ച് ഓഫിസ് സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. താനൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ. വിവേകാനന്ദൻ അധ്യക്ഷനായി.
സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ. ജയൻ, ഏരിയ സെക്രട്ടറി സമദ് താനാളൂർ, പു.ക.സ ജില്ല ജോ. സെക്രട്ടറി സി. ജംഷീദലി, സി.പി.എം ഏരിയ കമ്മിറ്റിയംഗങ്ങളായ പി.പി. സൈതലവി, എം. അനിൽകുമാർ, കെ.ടി. ശശി, എം. സുചിത്ര, പി. അജയൻ, പി. അലി, കെ.പി. കുഞ്ഞു, കൃഷ്ണൻ, നഗരസഭ കൗൺസിലർമാരായ പി.ടി. അക്ബർ, പി. രുഗ്മിണി, ഇ. കുമാരി തുടങ്ങിയവർ സംസാരിച്ചു. ഷിഹാബ് അമൻ സ്വാഗതവും കെ.പി. അഷറഫ് നന്ദിയും പറഞ്ഞു.

