താനൂരിൽ റോഡ് പുനരുദ്ധാരണത്തിന് 150 ലക്ഷം
text_fieldsതാനൂർ: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുൾപ്പെടുത്തി താനൂർ നിയോജക മണ്ഡലത്തിലെ 22 റോഡുകൾ നവീകരിക്കാനായി സർക്കാർ 150 ലക്ഷം രൂപ അനുവദിച്ചതായി മണ്ഡലം എം.എൽ.എ കൂടിയായ മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.
താനാളൂർ, നിറമരുതൂർ, ഒഴൂർ, ചെറിയമുണ്ടം, പൊന്മുണ്ടം പഞ്ചായത്തുകളിലെ റോഡുകളാണ് നവീകരിക്കുന്നത്. കാലവർഷത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ച റോഡുകളാണ് നവീകരിക്കുന്നത്.
ഹാർബർ എൻജിനീയറിങ് വകുപ്പ് വഴി വലിയ റോഡുകൾക്ക് നേരത്തേ ഫണ്ടനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ ഫണ്ടനുവദിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗമാണ് പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നത്.പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.

