രണ്ടുവർഷത്തിനിടെ മലപ്പുറം ജില്ലയിൽ നിയമനം നേടിയത് 1,140 അധ്യാപകർ
text_fieldsമലപ്പുറം: രണ്ടുവർഷത്തിനിടെ വിവിധ അധ്യാപക തസ്തികകളിലായി പി.എസ്.സി ജില്ലയിൽ നടത്തിയത് 1,140 നിയമനങ്ങൾ. എൽ.പി.എസ്.ടി നിയമനങ്ങളാണ് കൂടുതലും. 2022ൽ 752 നിയമനങ്ങളാണ് നടത്തിയത്. രണ്ടുവർഷത്തിനിടെ എച്ച്.എസ്.ടി (ലാംഗ്വേജ്) തസ്തികയിൽ 37 നിയമനങ്ങളും സ്പെഷ്യലിസ്റ്റ് തസ്തികയിൽ 15 നിയമനങ്ങളും ജെ.എൽ.ടി തസ്തികയിൽ 50 നിയമനങ്ങളും എൽ.പി.എസ്.ടിയിൽ 928 നിയമനങ്ങളും നടത്തി.
2022-23 വർഷത്തെ തസ്തിക നിർണയവും പൂർത്തിയായിട്ടുണ്ട്. ജില്ലയിലാണ് കൂടുതൽ തസ്തികകൾ. 1583 എണ്ണം. സർക്കാർ മേഖലയിൽ 694, എയ്ഡഡ് മേഖലയിൽ 889 എന്നിങ്ങനെയാണ് കണക്ക്. ഹൈടെക് കെട്ടിടങ്ങൾ, മികച്ച ഭൗതിക സൗകര്യങ്ങൾ, ഓൺലൈൻ ക്ലാസുകൾ, പാഠങ്ങളുടെ ചാനൽ സംപ്രേക്ഷണം തുടങ്ങിയവ കാരണം വിദ്യാഭ്യാസം മികവിന്റെ പാതയിൽ കുതിക്കുകയാണ്.
വിദ്യാഭ്യാസ മേഖലയിലെ നൂനത സംവിധാനങ്ങൾക്കൊപ്പം തന്നെ അധ്യാപനത്തിന് ആവശ്യമായ അധ്യാപക നിയമനങ്ങളും പൂർത്തിയാക്കുന്നുണ്ട്. എൽ.പി, യു.പി വിഭാഗങ്ങളിലാണ് നിയമനങ്ങൾ കൂടുതലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

