അധ്യാപകരെ നിയമിക്കുന്നു
text_fieldsവേങ്ങര: എ.ആര്‍ നഗര്‍ കൊളപ്പുറം ഗവ. ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ ഗണിതം, എല്‍.പി.എസ്.ടി, അറബി (എല്‍.പി, യു.പി.എച്ച്.എസ്) തസ്തികകളിലേക്കുള്ള അഭിമുഖം ശനിയാഴ്ച സ്‌കൂള്‍ ഓഫിസില്‍ നടക്കും. രാവിലെ 10.30 എച്ച്.എസ് ഗണിതം, എല്‍.പി.എസ്.ടി തസ്തികകളിലേക്ക് ഉച്ചക്ക് രണ്ടിന് അറബിക് തസ്തികയിലേക്കുമാണ് അഭിമുഖം.
വേങ്ങര: ടൗൺ ഗവ. മോഡൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി, യു.പി അറബിക്, എച്ച്.എസ്.ടി ഇംഗ്ലീഷ്, കണക്ക്, ബയോളജി, സോഷ്യൽ സയൻസ് തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ പത്തിന്. ഫോൺ: 04942451677.
പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗൺ, ജി.എം.എൽ.പി സ്കൂളിൽ നിത്യ വേതന അടിസ്ഥാനത്തിൽ താൽകാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് ഉദ്യോഗാർഥികൾ യോഗ്യത രേഖകളുമായി ഓഫിസിൽ നേരിട്ടെത്തണമെന്ന് പ്രധാനാധ്യാപകൻ ബോബൻ അറിയിച്ചു.
പരപ്പനങ്ങാടി: നെടുവ ഗവ. ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗം അറബിക്, യു.പി വിഭാഗം അറബിക് ഒന്നു വീതമാണ് ഒഴിവുകൾ. വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം.

