Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTtcg
text_fieldsbookmark_border
ഗുരുവായൂരിൽ നിയന്ത്രണങ്ങളോടെ അഷ്ടമിരോഹിണി ആഘോഷിക്കും ഗുരുവായൂർ: കോവിഡ് നിയന്ത്രണങ്ങളോടെ ഗുരുവായൂരിൽ ഈ മാസം പത്തിന് അഷ്ടമിരോഹിണി ആഘോഷിക്കും. അന്ന് മുതൽ ഭക്തർക്ക് ദർശന സൗകര്യം അനുവദിക്കും. പ്രതിദിനം ആയിരം പേർക്കാണ് ഓൺലൈൻ ബുക്കിങ് വഴി പ്രവേശനം. അഷ്ടമിരോഹിണി ദിവസത്തേക്കുള്ള ബുക്കിങ് പൂർത്തിയായി. സ്വർണക്കോലം എഴുന്നള്ളിച്ചുള്ള കാഴ്ചശീവേലിയാണ് അഷ്ടമിരോഹിണി ദിവസം നടക്കുക. ഒരു ആനയും അഞ്ച് മേളക്കാരും മാത്രമാണ് ഉണ്ടാവുക. നായർ സമാജത്തിൻെറ നേതൃത്വത്തിൽ നടന്നിരുന്ന ഉറിയടി ഇത്തവണ വീടുകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story