Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:36 AM IST Updated On
date_range 24 March 2022 5:36 AM ISTtcd സഹോദരന്റെ സംസ്കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് സഹോദരി കുഴഞ്ഞു വീണു മരിച്ചു
text_fieldsbookmark_border
സഹോദരന്റെ സംസ്കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് സഹോദരി കുഴഞ്ഞു വീണു മരിച്ചു ആമ്പല്ലൂർ: പറപ്പൂക്കരയിൽ സഹോദരന്റെ സംസ്കാര ചടങ്ങിന് തൊട്ടുമുമ്പ് സഹോദരി കുഴഞ്ഞുവീണ് മരിച്ചു. നെടുമ്പാള്‍ മുരിങ്ങാത്തേരി തൃശോക്കാരന്‍ പൗലോസ്(84) ബുധനാഴ്ച പുലര്‍ച്ചയാണ് മരിച്ചത്. വൈകീട്ട് നാലിന് സംസ്കാരചടങ്ങുകള്‍ ആരംഭിക്കാനിരിക്കെ സഹോദരിയായ മുത്രത്തിക്കര തണ്ടയില്‍ മാണിപറമ്പില്‍ പരേതനായ ലോനപ്പന്റെ ഭാര്യ ആനി (അമ്മിണി - 77) കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് പൗലോസിന്റെ സംസ്കാരം നടത്തി. ആനിയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുത്രത്തിക്കര സെന്റ് മേരീസ് പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം പറപ്പൂക്കര സെന്റ് ജോണ്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍. മക്കള്‍: ഡേവിസ്, പൗലോസ്. മരുമക്കള്‍: ഉഷ, ജിസ. പൗലോസിന്റെ ഭാര്യ: പരേതയായ ഏല്യ. മക്കള്‍: മേരി, ജോണ്‍സന്‍, ആനി, റീത്ത, ജോയ്, ജോണി. മരുമക്കള്‍: ചെറുപുഷ്പം, യോഹന്നാന്‍, ജോര്‍ജ്, ജിജി, ഷെറിന്‍, പരേതനായ ജോണി. പടം -പൗലോസ്, ആനി amb obit- 1 Poulose 84 Nedumbal, amb Obit Anie 77 mutrathilkara
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

