Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTCD വീടിനകത്ത്​...

TCD വീടിനകത്ത്​ പൊള്ളലേറ്റ് മരിച്ച നിലയിൽ

text_fields
bookmark_border
TCD വീടിനകത്ത്​ പൊള്ളലേറ്റ് മരിച്ച നിലയിൽ
cancel
TCD KPM JAYAPRAKASH വീടിനകത്ത്​ പൊള്ളലേറ്റ് മരിച്ച നിലയിൽ ചെന്ത്രാപ്പിന്നി: വീടിനകത്ത്​ ചാർട്ടേഡ്​ അക്കൗണ്ടന്‍റിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നേതാജി റോഡിൽ ഏങ്ങൂര് വീട്ടിൽ ജയപ്രകാശാണ് (63) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. വീടിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ വീടിന് തീപിടിച്ചതാണെന്ന് കരുതി ഫയർഫോഴ്സിനെ അറിയിച്ചു. നാട്ടികയിൽനിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തുറന്നുകിടന്ന ജനൽ പാളിയിലൂടെ വെള്ളമൊഴിച്ച് തീയണച്ചപ്പോഴാണ് കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിൽ ജഡം കണ്ടത്. ഇരുനില വീട് പൂട്ടിയിട്ട നിലയിലായിരുന്നു. വീടിന്‍റെ മുകളിലത്തെ വാതിൽ പൊളിച്ചാണ് ഫയർഫോഴ്സ് ഉദ്യാഗസ്ഥർ അകത്ത് കടന്നത്. സംഭവസമയം ജയപ്രകാശ് വീട്ടിൽ തനിച്ചായിരുന്നു. ഉച്ചക്ക് പന്ത്രണ്ടരയോടെ ഇദ്ദേഹത്തെ വീടിന് മുന്നിൽ കണ്ടിരുന്നതായി പറയുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ജയപ്രകാശിന്‍റെ ഭാര്യ ഡോ. രഞ്ജിനി ബന്ധുവിന്‍റെ വീട്ടിലേക്ക് പോയിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാട്ടിക ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ എ.എൽ. ലാസറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story