തൻവീർ ഇസ്ലാമിക് ആൻഡ് ആർട്സ് കോളജ് പൊലീസ് അടപ്പിച്ചു
text_fieldsപെരുവള്ളൂർ: പെരുവള്ളൂർ വലകണ്ടിയിൽ പ്രവർത്തിക്കുന്ന തൻവീറുൽ ഇസ്ലാം യത്തീംഖാനയിൽ പ്രവർത്തിക്കുന്ന തൻവീർ ഇസ്ലാമിക് ആൻഡ് ആർട്സ് കോളജ് തേഞ്ഞിപ്പലം പൊലീസെത്തി അടപ്പിച്ചു. ഇരു വിഭാഗം ചേരിതിരിഞ്ഞ് സംഘർഷം ഉടലെടുത്തതോടെയാണ് നടപടി.
സി.ഐ.സിയുടെ സിലബസ് പ്രകാരം മത- ഭൗതിക വിദ്യാഭ്യാസമായ വാഫി കോഴ്സ് പഠിപ്പിക്കുന്ന കോളജിൽ പ്രസ്തുത കോഴ്സ് പഠിപ്പിക്കാൻ പാടില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തിയതാണ് പ്രശ്നമായത്. രക്ഷിതാക്കളും പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന തേഞ്ഞിപ്പലം ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോളജ് പൂട്ടുകയും ചെയ്തു.
വിദ്യാർഥികൾ ഉൾപ്പെടെ അഞ്ചു പേരെ മുൻകരുതൽ എന്ന നിലയിൽ അറസ്റ്റ് ചെയ്തു. ആരുടെയും പേരിൽ കേസ് എടുത്തിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

