Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാനൂർ ബഡ്സ് സ്കൂൾ...

താനൂർ ബഡ്സ് സ്കൂൾ മാതൃകാ സ്ഥാപനമാക്കും -പി.കെ. നവാസ് എം.എൽ.എ

text_fields
bookmark_border
താനൂർ ബഡ്സ് സ്കൂൾ മാതൃകാ സ്ഥാപനമാക്കും -പി.കെ. നവാസ് എം.എൽ.എ
cancel
camera_alt

പ്രവൃത്തി പുരോഗമിക്കുന്ന താനൂർ വി.കെ.എം. ഇബ്‌നു മൗലവി ബഡ്സ് സ്പെഷൽ സ്കൂൾ കം റീഹാബിലിറ്റേഷൻ സെന്റർ പി.കെ. നവാസ് എം.എൽ.എ സന്ദർശിക്കുന്നു

താനൂർ: പ്രവൃത്തി പുരോഗമിക്കുന്ന താനൂർ വി.കെ.എം. ഇബ്‌നു മൗലവി ബഡ്സ് സ്പെഷൽ സ്കൂൾ കം റീഹാബിലിറ്റേഷൻ സെന്റർ കൂടുതൽ സൗകര്യങ്ങളോടെ വിപുലപ്പെടുത്തി ജില്ലയിലെ മാതൃകാ സെന്ററാക്കി ഉയർത്തുമെന്ന് പി.കെ.നവാസ് എം.എൽ.എ. കഴിഞ്ഞ ദിവസം എം.എൽ.എ സെന്റർ സന്ദർശിച്ചിരുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ലക്ഷ്യമിട്ട് താനൂർ നഗരസഭ മോര്യയിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 70 ലക്ഷം രൂപ വകയിരുത്തി നിർമാണം ആരംഭിച്ച ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തി മൂന്നുനിലകളിലായി വികസിപ്പിക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.

ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി, ക്ലിനിക്കൽ സൈക്കോളജി, വെർച്വൽ റീഹാബിലിറ്റേഷൻ, വൊക്കേഷനൽ ട്രെയിനിങ്, സ്പെഷൽ എജുക്കേഷൻ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടെ കുട്ടികൾക്ക് എല്ലാ മേഖലയിലുമുള്ള പരിചരണവും ശ്രദ്ധയും ഇവിടെ ലഭ്യമാക്കും. ക്ലാസ് റൂമുകൾ, ഓഫിസ് റൂം, മീറ്റിങ് ഹാൾ, ഡൈനിങ് ഹാൾ, മോഡേൺ കിച്ചൻ, റിസപ്ഷൻ കൗണ്ടർ, ലിഫ്റ്റ് സൗകര്യം എന്നിവയുടെ പ്രാഥമിക നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് ത്വരിതഗതിയിൽ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും പി.കെ. നവാസ് എം.എൽ.എ. കൂട്ടിച്ചേർത്തു.

എം.എൽ.എയോടൊപ്പം നഗരസഭ വൈസ് ചെയർപേഴ്സൻ എം.പി. അഷ്റഫ്, സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. അബ്ദുമോൻ ഹാജി, കെ.പി. ഫാത്തിമ, മുൻ നഗരസഭ ചെയർമാനും കൗൺസിലറുമായ റഷീദ് മോര്യ, കൗൺസിലർമാരായ ഫൗസിയ, ആബിദ യൂസുഫ്, റസീന ഇനാം, കൂടാതെ സി.എം. അഷ്റഫ്, കെ. സലാം, റഷീദ് തമ്പ്രേരി, വി. അബ്ദുൽ കരീം, കെ. ഹംസ ഹാജി, കെ.വി. രവി, കെ.പ്രകാശൻ, എ.പി.സുബ്രഹ്മണ്യൻ, പി. ശശിധരൻ നായർ, എം.മുസ്തഫ, കെ.ഹുസൈൻ എന്നിവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanurmodelsbuds schoolinstitution
News Summary - Tanur Buds School to Become Model Institution: Nawaz
Next Story