എസ്.വൈ.എസിന്റെ സ്നേഹത്തണലിൽ നിര്‍ധന യുവതികള്‍ക്ക് മംഗല്യഭാഗ്യം
text_fieldsപാണക്കാട് നടന്ന സമൂഹ വിവാഹത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍മികത്വം വഹിക്കുന്നു
മലപ്പുറം: സുന്നി യുവജന സംഘം ഈസ്റ്റ് ജില്ല കമ്മിറ്റിയുടെ സ്നേഹത്തണലിൽ അഞ്ച് നിര്‍ധന യുവതികള്‍ക്ക് മംഗല്യഭാഗ്യം. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വൈസ് പ്രസിഡൻറും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡൻറുമായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ എല്ലാ വര്‍ഷവും നടത്താറുള്ള ഉമറലി ശിഹാബ് തങ്ങള്‍ വെഡിങ് എയ്ഡ് (ഉസ്വ) സമൂഹ വിവാഹമാണ് യുവതികളുടെ സ്വപ്നങ്ങൾക്ക് നിറമേകിയത്. പത്ത് പവന് വീതം സ്വര്‍ണാഭരണം നല്കി ജില്ല കമ്മിറ്റിയാണ് മംഗല്യമൊരുക്കിയത്.
പാണക്കാട് ജുമാമസ്ജിദില്‍ നടന്ന നിക്കാഹിന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങള്‍, ജില്ല പ്രസിഡൻറ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഉസ്വ ചെയര്മാന് ബശീറലി ശിഹാബ് തങ്ങള്‍, എസ്.എം.എഫ് ജില്ല പ്രസിഡൻറ് റശീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവർ കാര്‍മികത്വം വഹിച്ചു.
ഉസ്വ കണ്‍വീനര്‍ ഇബ്രാഹീം ഫൈസി തിരൂർക്കാട് നിക്കാഹ് ഖുതുബ നിര്‍വഹിച്ചു.എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, കെ.പി.എ. മജീദ്, പുത്തനഴി മൊയ്തീന് ഫൈസി, കെ.എ. റഹ്മാന് ഫൈസി കാവനൂര്‍, പി. ഉബൈദുല്ല എം.എല്‍.എ, യു. ശാഫി ഹാജി ചെമ്മാട്, കാടാമ്പുഴ മൂസ ഹാജി, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, മൂന്നിയൂര്‍ ഹംസ ഹാജി, ഇബ്രാഹീം ഫൈസി തിരൂർക്കാട്, സലീം എടക്കര, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം എന്നിവർ സംസാരിച്ചു.

