Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊലീസ് ഇൻസ്പെക്ടറെ...

പൊലീസ് ഇൻസ്പെക്ടറെ കുത്തിപരിക്കേൽപ്പിച്ച പ്രതി പിടിയിൽ

text_fields
bookmark_border
പൊലീസ് ഇൻസ്പെക്ടറെ കുത്തിപരിക്കേൽപ്പിച്ച പ്രതി പിടിയിൽ
cancel
camera_alt

സജേഷ്

പരപ്പനങ്ങാടി: ഔദോഗിക കൃത്യനിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ. ചെട്ടിപ്പിടി സ്വദേശി കാട്ടുങ്ങൽ സജേഷിനെ (42) മംഗലാപുരത്ത് വെച്ചാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റെപ്റ്റോ ജോണിനെയാണ് ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്.

മാനസികാസ്വാസ്ഥ്യവും ആക്രമ വാസനയും പ്രകടിപ്പിച്ച പ്രതിയെ ചികിത്സക്ക് കൊണ്ടുപോകാനായി വീട്ടിലെത്തിയപ്പോഴാണ് ആക്രമിച്ചത്. തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

മംഗലാപുരത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതി അവിടെ ഓട്ടോക്കാരനുമായി തർക്കിക്കുന്നത് കണ്ട് പൊലീസ് എത്തി. ഈ സമയം ഓടിരക്ഷപ്പെടുന്നതിനിടെ വീണ് കാലിന് പരിക്കേൽക്കുകയും ചെയ്തു.

വിവരമറിഞ്ഞ് പരപ്പനങ്ങാടി പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലേടുക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsCrimeMalappuram
News Summary - Suspect arrested for stabbing police inspector
Next Story