സുഷ്മിജ സഹായം തേടുന്നു; നാടിെൻറ കരുണ വേണം, ആശുപത്രി ചെലവ് മാത്രം 31 ലക്ഷം രൂപ
text_fieldsസുഷ്മിജ
അരീക്കോട്: ഉഗ്രപുരം ഗാന്ധി നഗറിൽ താമസിക്കുന്ന തച്ചണ്ണൻ രമേശിെൻറ ഭാര്യ സുഷ്മിജ (24) ചികിത്സ സഹായം തേടുന്നു. ഒരുമാസമായി തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെൻററില്‍ ഓസ്റ്റിയോ സാക്രോമ അസുഖബാധിതയായി ചികിത്സയിലാണ്. എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞുണ്ട്. രോഗമുക്തിക്ക് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തുടര്‍ ചികിത്സ വേണമെന്നാണ് വിദഗ്ധോപദേശം. ഇതിനു മാത്രമായി 31 ലക്ഷം രൂപ ചെലവു വരും. ഭര്‍ത്താവ് പെയിൻറിങ് തൊഴിലാളിയാണ്. സാമ്പത്തികമായി വളരെ പിന്നാക്കം നില്ക്കുന്ന കുടുംബത്തിന് ഇതിനുള്ള നിര്‍വാഹമില്ല.
ഉഗ്രപുരത്തെയും സുഷ്മിജയുടെ സ്വദേശമായ ചീക്കോട് ചെറിയാപറമ്പിലെയും നാട്ടുകാരും മറ്റും ചേര്‍ന്ന് ചികിത്സ സഹായ സമിതിക്ക് രൂപംനല്കിയിട്ടുണ്ട്. തുടർ ചികിത്സക്ക് ചെന്നൈയിലേക്കാണ് പോകേണ്ടത്. ചികിത്സക്ക് ആവശ്യമായ തുക ലഭിക്കാതെ വന്നതോടെ ഇപ്പോഴും തിരുവനന്തപുരത്ത് ആശുപത്രിയിലാണ് ഈ കുടുംബം.
അക്കൗണ്ട് പേര്: സുഷ്മിജ ചികിത്സ സഹായ കമ്മിറ്റി. ബാങ്ക്: അരീക്കോട് കനറാ ബാങ്ക്, അക്കൗണ്ട് നമ്പർ: 110005435900, ഐ.എഫ്.എസ്.സി: CNRB 0003431. ഗൂഗ്ൾ പേ, ഫോൺ പേ: 9656896380.
ഫോൺ: 9447229903, 9946559904, 94479 26062.

