Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണ്‍ലൈന്‍ പഠനത്തിന്​...

ഓണ്‍ലൈന്‍ പഠനത്തിന്​ മൊബൈല്‍ ഫോണുമായി സുരേഷ്‌ ഗോപിയെത്തി

text_fields
bookmark_border
suresh gopi-mobile phone
cancel
camera_alt

അ​രു​ന്ധ​തി​ക്ക് മൊ​ബൈ​ൽ ഫോ​ണുമായി സു​രേ​ഷ് ഗോ​പി എം.​പി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ

തേ​ഞ്ഞി​പ്പ​ലം: മൊ​ബൈ​ൽ ഫോ​ൺ ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​ന്​ പ്ര​യാ​സ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​ക്ക് മൊ​ബൈ​ലു​മാ​യി സു​രേ​ഷ്‌ ഗോ​പി​ എം.​പി​യെ​ത്തി. ചെ​ട്ട്യാ​ര്‍മാ​ര്‍ട് അ​തി​യാ​റ​ത്ത് അം​ഗ​ൻ​വാ​ടി​ക്ക്​ സ​മീ​പ​ത്തെ അ​മ്പാ​ടി വീ​ട്ടി​ല്‍ കൃ​ഷ്ണ​െൻറ​യും മീ​ന​കു​മാ​രി​യു​ടെ​യും മ​ക​ള്‍ അ​രു​ന്ധ​തി​ക്കാ​ണ് സു​രേ​ഷ് ഗോ​പി വീ​ട്ടി​ലെ​ത്തി മൊ​ബൈ​ല്‍ ഫോ​ണ്‍ സ​മ്മാ​നി​ച്ച​ത്.

മ​ധു​ര​വും കൈ​മാ​റി. ര​ണ്ടാ​ഴ്ച മു​മ്പ്​ അ​രു​ന്ധ​തി സു​രേ​ഷ് ഗോ​പി​യെ മൊ​ബൈ​ലി​ല്‍ വി​ളി​ച്ച് ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​ന്​ പ്ര​യാ​സം ഉ​ള്ള​താ​യി അ​റി​യി​ച്ചി​രു​ന്നു. ഫോ​ണെ​ടു​ത്ത എം.​പി​യു​ടെ പി.​എ വി​വ​രം അ​റി​യി​ക്കാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി ന​ല്‍കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ്​ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വി​വ​രം കു​ടും​ബം അ​റി​യു​ന്ന​ത്. ബി.​ജെ.​പി ജി​ല്ല നേ​താ​ക്ക​ളും എം.​പി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി ഗ​വ. കാ​മ്പ​സ് ജി.​എം.​എ​ച്ച്.​എ​സ്.​എ​സ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​രു​ന്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phoneactor suresh gopionline study
News Summary - Suresh Gopi arrives with a mobile phone to online study of student
Next Story