Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊ​ടി​കു​ത്തി​മ​ല​യി​ൽ​നി​ന്ന് കാ​ണാം, സൂ​ര്യോ​ദ​യ​വും അ​സ്ത​മ​യ​വും

text_fields
bookmark_border
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു
കൊ​ടി​കു​ത്തി​മ​ല​യി​ൽ​നി​ന്ന് കാ​ണാം, സൂ​ര്യോ​ദ​യ​വും അ​സ്ത​മ​യ​വും
cancel
camera_alt

താ​ഴേ​ക്കോ​ട് കൊ​ടി​കു​ത്തി​മ​ല ഇ​ക്കോ ടൂ​റി​സം  കേ​ന്ദ്ര​ത്തി​ൽ സൂ​ര്യോ​ദ​യ​വും സൂ​ര്യാ​സ്ത​മ​യ​വും കാ​ണാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ക്ര​മീ​ക​ര​ണം ന​ജീ​ബ് കാ​ന്ത​പു​രം

എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​ടി​കു​ത്തി​മ​ല ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി സൂ​ര്യോ​ദ​യ​വും സൂ​ര്യാ​സ്ത​മ​യ​വും കാ​ണാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ത്തി​ന് തു​ട​ക്കം. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഹു​സൈ​ൻ ക​ള​പ്പാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ക​ല​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ല​ക്ട​ർ സാ​ക്ഷി മോ​ഹ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് അ​ഡ്വ. ന​ജ്മ ത​ബ​ഷീ​റ, ബ്ലോ​ക്ക് അം​ഗം പ്ര​ബീ​ന ഹ​ബീ​ബ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നി​ല​മ്പൂ​ർ സൗ​ത്ത് ഡി.​എ​ഫ്. ഒ ​ധ​നി​ഷ് ലാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ര​ണ്ടാ​യി​ര​ത്തോ​ളം അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന കൊ​ടി​കു​ത്തി​മ​ല​യി​ലെ കു​ളി​ർ​കാ​റ്റും പ​ച്ച​പ്പും മ​ല​മു​ക​ളി​ലെ വാ​ച്ച് ട​വ​റി​ൽ നി​ന്നു​ള്ള കാ​ഴ്ച​ക​ളു​മാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ കൊ​ടി​കു​ത്തി​മ​ല സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി വ​ള​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പു​ല​ർ​ച്ചെ 4.30 മു​ത​ൽ വൈ​കു​ന്നേ​രം 6.30 വ​രെ ടി​ക്ക​റ്റ് ന​ൽ​കി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. സൂ​ര്യാ​സ്ത​മ​യം ക​ണ്ട് രാ​ത്രി 7. 30 ഓ​ടെ സ​ന്ദ​ർ​ശ​ക​ർ മ​ല​യി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങ​ണം. തി​ങ്ക​ളാ​ഴ്ച ഒ​ഴി​കെ​യു​ള്ള എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും പ്ര​വേ​ശ​നം ഉ​ണ്ടാ​കും. നേ​ര​ത്തെ രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യു​ള്ള സ​മ​യ​മാ​യി​രു​ന്നു.

ഇ​താ​ണ് സ​ഞ്ചാ​രി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ച​ത്. പു​തി​യ ക്ര​മം ആ​രം​ഭി​ക്കു​ന്ന​ത്തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൊ​ടി​കു​ത്തി​മ​ല​യി​ൽ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​വും കൂ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sunrise and sunset can be seen from Kodikuthi Hill.
Next Story