Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right18-30 വയസ്സിലെ...

18-30 വയസ്സിലെ ആത്മഹത്യ; ആറ് വർഷത്തിനിടെ മരിച്ചത് 8,715 പേർ

text_fields
bookmark_border
18-30 വയസ്സിലെ ആത്മഹത്യ; ആറ് വർഷത്തിനിടെ മരിച്ചത് 8,715 പേർ
cancel

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് 18നും 30​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രി​ൽ ആ​റ് വ​ർ​ഷ​ത്തി​നി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് 8,715 പേ​ർ. 2021ലാ​ണ് ഈ ​പ്രാ​യ​ക്കാ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ത്മ​ഹ​ത്യ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 1,700 പേ​രാ​ണ് ’21ൽ ​മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. 2022ൽ 1,675 ​പേ​രും 2020ൽ 1,456 ​പേ​രും ആ​ത്മ​ഹ​ത്യ ചെ​യ്തു. 2018ൽ 1,432​ഉം 2019ൽ 1,406​ഉം 2023 ആ​ഗ​സ്റ്റ് 23 വ​രെ 1,046ഉം ​പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര വ​കു​പ്പ് പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​ര​മാ​ണി​ത്.

ആ​റ് വ​ർ​ഷ​ത്തി​നി​ടെ പു​രു​ഷ​ന്മാ​രാ​ണ് കൂ​ടു​ത​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. 6,244 പു​രു​ഷ​ന്മാ​രാ​ണ് ഈ ​കാ​ല​യ​ള​വി​ൽ മ​രി​ച്ച​ത്. 2,471 സ്ത്രീ​ക​ളും സ്വ​യം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 2022ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പു​രു​ഷ​ന്മാ​ർ മ​രി​ച്ച​ത് -1,244. 2021ൽ 1,238​ഉം 2020ൽ 1,020​ഉം ആ​ത്മ​ഹ​ത്യ റി​പ്പോ​ർ​ട്ട് ചെ​യ്തു. 2021ലാ​ണ് സ്ത്രീ​ക​ളു​ടെ ആ​ത്മ​ഹ​ത്യ കൂ​ടു​ത​ൽ -462. 2018ൽ 448, 2019​ൽ 423, 2020ൽ 436, 2022​ൽ 431, 2023 ആ​ഗ​സ്റ്റ്‍ 23 വ​രെ 271 സ്ത്രീ​ക​ളും മ​രി​ച്ചു.

നാ​ഷ​ന​ൽ ക്രൈം ​റെ​ക്കോ​ഡ്സ് ബ്യൂ​റോ​യു​ടെ വാ​ർ​ഷി​ക​പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ആ​ക്സി​ഡ​ന്റ​ൽ ഡെ​ത്ത് ആ​ൻ​ഡ് സൂ​യി​സൈ​ഡ് ഇ​ൻ ഇ​ന്ത്യ​യു​ടെ (എ.​ഡി.​എ​സ്.​ഐ) ക​ണ​ക്കു​പ്ര​കാ​രം വാ​ർ​ഷി​ക ആ​ത്മ​ഹ​ത്യ നി​ര​ക്കി​ൽ 2018, 2019, 2020, 2021 വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ളം അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide casesuicides
News Summary - Suicide in 18-30 year olds; 8,715 people died in six years
Next Story