Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപിള്ളേർ പൊളിയാ......

പിള്ളേർ പൊളിയാ... അഞ്ചുവർഷത്തെ നാണയത്തുട്ടുകൾ വായനശാലക്ക് കൈമാറി ഹാ​ദി​യും ഹ​ന്ന​യും

text_fields
bookmark_border
പിള്ളേർ പൊളിയാ... അഞ്ചുവർഷത്തെ നാണയത്തുട്ടുകൾ വായനശാലക്ക് കൈമാറി ഹാ​ദി​യും ഹ​ന്ന​യും
cancel
camera_alt

ഹാ​ദി​യും ഹ​ന്ന​യും സ​മ്പാ​ദ്യ​ക്കു​ടു​ക്ക കോ​ക്കു​ർ ബ്ര​ദേ​ഴ്സ്‌ ക്ല​ബ്‌ വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​ക​ളെ ഏ​ൽ​പി​ക്കു​ന്നു 

ച​ങ്ങ​രം​കു​ളം: അ​ഞ്ചു കൊ​ല്ല​മാ​യി ‌സ്വ​രൂ​പി​ച്ച പ​ണം വാ​യ​ന​ശാ​ല​ക്ക്‌ കൈ​മാ​റി ര​ണ്ട്‌ വി​ദ്യാ​ർ​ഥി​ക​ൾ. ക​ഴി​ഞ്ഞ​ദി​വ​സം ക​വി ആ​ലം​കോ​ട്‌ ലീ​ലാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത കോ​ക്കു​ർ ബ്ര​ദേ​ഴ്സ്‌ ആ​ർ​ട്സ്‌ ആ​ൻ​ഡ്​​ സ്പോ​ർ​ട്​​സ്​ ക്ല​ബി​െൻറ പു​തു​താ​യി നി​ർ​മി​ച്ച വാ​യ​ന​ശാ​ല​ക്ക്‌ പു​സ്ത​കം വാ​ങ്ങാ​നാ​ണ്‌ പ​ണം കൈ​മാ​റി​യ​ത്‌.

കോ​ക്കൂ​ർ പു​തു​വീ​ട്ടി​ൽ ശാ​ഫി​യു​ടെ​യും സൗ​ദ​യു​ടെ​യും മ​ക്ക​ളാ​യ നാ​ലാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി ഹാ​ദി​യും അ​ഞ്ചാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​നി ഹ​ന്ന​യു​മാ​ണ്‌ സൈ​ക്കി​ൾ വാ​ങ്ങാ​നാ​യി സ്വ​രു​ക്കൂ​ട്ടി​യ ചി​ല്ല​റ​ത്തു​ട്ടു​ക​ൾ വാ​യ​ന​ശാ​ല​ക്ക്‌ കൈ​മാ​റി​യ​ത്‌.‌‌

ഹാ​ദി​ൻ സമ്പാദ്യകുടുക്ക നൽകിയത്​ സി.എച്ച് സെൻററിന്​

കാ​ടാ​മ്പു​ഴ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​െൻറ സ​മ്പാ​ദ്യം ന​ൽ​കി മൂ​ന്നാം ക്ലാ​സു​കാ​ര​ൻ. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മാ​റാ​ക്ക​ര സെൻറ​ർ കെ​ട്ടി​ടോ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലേ​ക്കാ​ണ് വി​ദ്യാ​ർ​ഥി​യാ​യ ഹാ​ദി​ൻ പ​ണ​ക്കു​ടു​ക്ക​യി​ലെ പൈ​സ സി.​എ​ച്ച്. സെൻറ​റി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​നെ​ത്തി​യ​ത്.

ഹാ​ദി​െൻറ സ​മ്പാ​ദ്യ​കു​ടു​ക്ക പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ ഏ​റ്റു​വാ​ങ്ങു​ന്നു

കെ​ട്ടി​ടോ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് സ​ഹോ​ദ​ര​നു​മൊ​ത്ത് സി.​എ​ച്ച് സെൻറ​റി​ലെ​ത്തി​യ ഹാ​ദി​ൻ ന​ൽ​കി​യ​ത് 5453 രൂ​പ. സം​ഭാ​വ​ന പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ ഏ​റ്റു​വാ​ങ്ങി.

മാ​താ​പി​താ​ക്ക​ളേ​യും എം.​എ​ൽ.​എ അ​ഭി​ന​ന്ദി​ച്ചു. ദു​ബൈ കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സൈ​ദ് മാ​റാ​ക്ക​ര​യു​ടെ​യും ആ​യി​ശ ഷെ​രീ​ഫ​യു​ടേ​യും മ​ക​നാ​യ ഹാ​ദി​ൻ മേ​ൽ​മു​റി സൗ​ത്ത് എ.​എം.​യു.​പി സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
TAGS:students donation library CH centre malappuram 
Next Story