Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒാണപ്രതീക്ഷയിൽ...

ഒാണപ്രതീക്ഷയിൽ തെരുവോര കച്ചവടം

text_fields
bookmark_border
ഒാണപ്രതീക്ഷയിൽ തെരുവോര കച്ചവടം
cancel

മലപ്പുറം: ഒാണം എത്തിയതോടെ തിരക്കേറുമെന്ന പ്രതീക്ഷയിൽ തെരുവോര കച്ചവടം സജീവമാകുന്നു. കോവിഡ്​ പശ്ചാത്തലത്തിൽ സ്വന്തം തൊഴിൽ നഷ്​ടമായവരാണ്​ തെരുവോരങ്ങളിൽ പച്ചക്കറി വിൽപനയുമായി രംഗത്തെത്തിയത്​. പാതയോര​ത്ത്​ വിവിധ ഇടങ്ങളിലാണ്​ പച്ചക്കറി വിൽപനകൾ സജീവമായത്​. നേരത്തെ മറ്റ്​ പല തൊഴിലുകളും ചെയ്​തിരുന്നവരാണ്​ കൂട​ുതലായി ഇൗ മേഖലയിലേക്ക് ചുവടുമാറ്റിയത്​.

ഒാണക്കാലത്തും മറ്റും സാധാരണയുണ്ടാകാറുള്ള വിലക്കയറ്റം ഇത്തവണയില്ലാത്തതും ഇവർക്ക്​ അനുഗ്രഹമായി. മൈസൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ്​ പച്ചക്കറി വിൽപനക്കായി എത്തിക്കുന്നത്​. തക്കാളി, ഉള്ളി, പയർ, ക​ാബേജ്​, കാരറ്റ്​, കിഴങ്ങ്​, ചെറിയ ഉള്ളി എന്നിവയുടെ വിൽപനയാണ്​ കൂടുതലും നടക്കുന്നത്​. ഇതോടൊപ്പം പഴങ്ങളുടെ കച്ചവടവും നടക്കുന്നുണ്ട്​. ഒാണക്കാലമായതോടെ ഇത്തരം കടകളിൽ തിരക്കേറിയിട്ടുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam saleStreet selling#onam 2020
Next Story