Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആ​മ​യൂ​രി​ൽ...

ആ​മ​യൂ​രി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം; പ​ത്തു​പേ​ർ​ക്ക് ക​ടി​യേ​റ്റു

text_fields
bookmark_border
street dog
cancel
camera_alt

representative image

തൃ​ക്ക​ല​ങ്ങോ​ട്: ആ​മ​യൂ​രി​ലെ കാ​ര​പ്പോ​യി​ൽ പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം. വ​യോ​ധി​ക​രും കു​ട്ടി​ക​ളു​മ​ട​ക്കം പ​ത്തു​പേ​ർ​ക്ക് ക​ടി​യേ​റ്റു. ആ​ട്, പ​ശു തു​ട​ങ്ങി ഒ​ട്ടേ​റെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ​ക്ക് നേ​രെ​യും നാ​യ്ക്ക​ൾ കു​ര​ച്ചു​ചാ​ടു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം കു​ടും​ബം സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് നേ​രെ നാ​യ്ക്ക​ൾ പാ​ഞ്ഞ​ടു​ത്ത​തോ​ടെ വാ​ഹ​നം മ​റി​ഞ്ഞ് യു​വാ​വി‍െൻറ കൈ​ക്ക്​ പ​രി​ക്കേ​റ്റു. മ​ദ്റ​സ​യി​ലും സ്കൂ​ളു​ക​ളി​ലും പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ത് ഭീ​ഷ​ണി സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ ര​ക്ഷി​താ​ക്ക​ളാ​ണ് രാ​വി​ലെ വി​ദ്യാ​ർ​ഥി​ക​ളെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്. പു​ളി​ങ്ങോ​ട്ടു​പു​റം, ആ​മ​യൂ​ർ ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ട് മാ​സ​ത്തോ​ള​മാ​യി നാ​യ്ക്ക​ൾ വി​ല​സു​ക​യാ​ണ്.

പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം ഹ​സ്ക​ർ ആ​മ​യൂ​ർ, വാ​ർ​ഡ് മെം​ബ​ർ മ​ഞ്ജു​ഷ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ല​ക്ട​ർ​ക്കും തൃ​ക്ക​ല​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog attackstreet dog bite
News Summary - street dog problem in amayur; ten persons bitten
Next Story