Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാക്കഞ്ചേരിയിലും പരിസരത്തും തെരുവുനായ് ശല്യം രൂക്ഷം

text_fields
bookmark_border
തെരുവുനായ്ക്കൾ വളഞ്ഞു; മരത്തിൽ കയറി രക്ഷപ്പെട്ട് അന്തർ സംസ്ഥാന തൊഴിലാളി
കാക്കഞ്ചേരിയിലും പരിസരത്തും തെരുവുനായ് ശല്യം രൂക്ഷം
cancel
camera_alt

ചേ​ലേ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ ച​ക്കി​പ്പ​റ​മ്പ് ത​ച്ച​മ്പ​ലം റോ​ഡ് കൈ​യ​ട​ക്കി​യ തെ​രു​വു​നാ​യ്ക്ക​ൾ

തേഞ്ഞിപ്പലം: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാവുന്നു. കാക്കഞ്ചേരിയിലും പരിസരങ്ങളിലുമാണ് കൂടുതൽ ശല്യം. നടന്നുപോവുന്നവരുടെ പിന്നാലെ കൂട്ടമായി എത്തി ആക്രമിക്കുകയാണ്. വിദ്യാർഥികൾക്ക് തനിച്ച് പോവാൻ പറ്റാത്ത സ്ഥിതിയാണ്.

കാക്കഞ്ചേരിയിൽ കൂട്ടമായി ആക്രമിക്കാനെത്തിയ നായ്ക്കളിൽനിന്ന് അന്തർ സംസ്ഥാന തൊഴിലാളി രക്ഷതേടിയത് മരത്തിൽ ഓടിക്കയറിയാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രക്ഷയില്ലെന്നുകണ്ട് മരത്തിൽ പാഞ്ഞുകയറുകയായിരുന്നു. അതുവഴി വന്ന വാഹനയാത്രികരാണ് നായ്ക്കളെ ഓടിച്ച് തൊഴിലാളിയെ രക്ഷപ്പെടുത്തിയത്.

പുലർച്ച ജോലിക്ക് പോവുകയായിരുന്ന തൊഴിലാളിയുടെ പിന്നാലെ പത്തോളം നായ്ക്കളാണ് ആക്രമിക്കാനെത്തിയത്. സ്പിന്നിങ് മിൽ, പടിഞ്ഞാറ്റിൻ പൈ, ചക്കിപറമ്പ്, തച്ചമ്പലം, അത്താണിക്കൽ എന്നിവിടങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Street dog harassment is rampant in and around Kakancheri
Next Story