Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെരുവുനായിൽനിന്ന്...

തെരുവുനായിൽനിന്ന് അഞ്ച്​ വയസ്സുകാരനെ രക്ഷിച്ചത് വല്ല്യുമ്മയുടെ ആത്മധൈര്യം

text_fields
bookmark_border
തെരുവുനായിൽനിന്ന് അഞ്ച്​ വയസ്സുകാരനെ രക്ഷിച്ചത് വല്ല്യുമ്മയുടെ ആത്മധൈര്യം
cancel

തു​വ്വൂ​ർ: ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്ന തെ​രു​വു​നാ​യി​ൽ​നി​ന്ന് അ​ഞ്ച് വ​യ​സ്സു​കാ​ര​നെ ര​ക്ഷി​ച്ച​ത് വ​ല്ല്യു​മ്മ​യു​ടെ ആ​ത്മ​ധൈ​ര്യം. മാ​തോ​ത്ത് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​ത്തെ കു​ന്നു​മ്മ​ൽ ശാ​ഹു​ൽ ഹ​മീ​ദി​െൻറ മ​ക​ൻ റാ​സിം മു​ഹ​മ്മ​ദി​നാ​ണ്​ (അ​ഞ്ച്) വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ നാ​യു​ടെ അ​ക്ര​മ​ത്തി​ൽ സാ​ര​മാ​യ പ​രി​ക്കേ​റ്റ​ത്. വീ​ട്ടു​മു​റ്റ​ത്ത് ഒ​റ്റ​ക്ക് സൈ​ക്കി​ളി​ൽ ക​ളി​ച്ച് കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് നാ​യ ചാ​ടി ക​യ​റി​യ​ത്. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് മു​റ്റ​ത്തേ​ക്കി​റ​ങ്ങി​യ 62കാ​രി ഇ​ജ്ജാ​ദി​യ കു​ട്ടി​യെ നാ​യ ക​ടി​ച്ചു​കീ​റു​ന്ന രം​ഗ​മാ​ണ് ക​ണ്ട​ത്.

ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കാ​തെ നാ​യെ വ​ലി​ച്ചി​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ൽ വ​ല്ല്യു​മ്മ ഇ​ജ്ജാ​ദി​യ്യ​ക്കും ക​ടി​യേ​റ്റു. അ​പ്പോ​ഴേ​ക്കും നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തി​നാ​ലാ​ണ് മ​റ്റു അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​തി​രു​ന്ന​ത്. സാ​ര​മാ​യി മു​റി​വേ​റ്റ കു​ട്ടി​യു​ടെ നെ​റ്റി​യി​ൽ 14 തു​ന്നു​ണ്ട്. ക​ണ്ണി​നു പ​രി​ക്കു​ണ്ട്. കാ​ലി​ന് അ​ടി​യി​ൽ ക​ടി​യേ​റ്റ് ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്. മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogdog bite
News Summary - Street dog bite in kerala
Next Story