പുഴക്കാട്ടിരിയിൽ പേപ്പട്ടിയുടെ ആക്രമണം: മൂന്നുപേർക്ക് പരിക്ക്, പശു ചത്തു
text_fieldsപുഴക്കാട്ടിരി: പഞ്ചായത്തിൽ കോട്ടുവാട്ട് പ്രദേശത്ത് പേപ്പട്ടി ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. ആറ്റുപറമ്പിൽ ശിവപ്രസാദിന്റെ ഭാര്യ സുമിത്ര (36), തൊട്ടിയിൽ ബഷീറിന്റെ മകൾ സജ ഫാത്തിമ (12), പാണക്കാടൻ മുഹമ്മദലിയുടെ മകൾ ഹെൻസ ഐറിൻ (4) എന്നിവർക്കാണ് കടിയേറ്റത്. മൂന്നുപേരെയും മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മൂന്നു പേർക്കും അവരവരുടെ വീടുകളിൽ വെച്ചാണ് കടിയേറ്റത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് പ്രദേശത്ത് കുറുക്കന്റെ കടിയേറ്റ് കല്ലുവെട്ടി പറമ്പിൽ മൊയ്തീനെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. അയ്യപറമ്പിൽ പ്രഭാകരന്റെ വീട്ടിലെ പൂർണ ഗർഭിണിയായ പശു പേപ്പട്ടിയുടെ കടിയേറ്റ് ചത്തു. അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി പഞ്ചായത്തുകളിൽ നടപ്പാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടും പുഴക്കാട്ടിരി പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ലെന്നും ഉടൻ നടപ്പാക്കണമെന്നും സി.പി.എം പുഴക്കാട്ടിരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

