കനത്ത കാറ്റും മഴയും; മുട്ടിപ്പാലത്ത് 1200 വാഴകൾ ഒടിഞ്ഞുവീണു
text_fieldsമുട്ടിപ്പാലത്ത് ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞുവീണ വാഴകൾ
മഞ്ചേരി: മുട്ടിപ്പാലത്ത് വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. എടവണ്ണ ഒതായി സ്വദേശികളായ കാഞ്ഞിരാല റിയാസുദ്ദീൻ, പാലോളി അൻവർ എന്നിവർ മുട്ടിപ്പാലത്ത് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന 1200ഓളം കുലച്ച വാഴകൾ ഒടിഞ്ഞുവീണു. 200ഓളം വാഴകൾ ഭാഗികമായും നശിച്ചു. മൂന്നേക്കർ സ്ഥലത്തായി 2500ഓളം വാഴകളാണ് ഇവർ കൃഷി ചെയ്തിരുന്നത്. ഇതിൽ വിളവെടുപ്പിന് പാകമായതും കുലച്ചതുമായ 1200ഓളം വാഴകളാണ് പൂർണമായി നശിച്ചത്. ഏകദേശം ആറു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വെള്ളിയാഴ്ച വൈകീട്ടോടെ മേഖലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. നഗരസഭ പരിധിയിൽ നിരവധി മരങ്ങൾ കടപുഴകിയും പൊട്ടിവീണും ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടിരുന്നു.
വാർഡ് കൗൺസിലർ മുജീബ് മുട്ടിപ്പാലം കൃഷിയിടം സന്ദർശിച്ചു. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

