Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിര്‍ത്തിയിട്ട...

നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; വ​ന്‍ ദു​ര​ന്തം വ​ഴി​മാ​റി

text_fields
bookmark_border
നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; വ​ന്‍ ദു​ര​ന്തം വ​ഴി​മാ​റി
cancel

ഐ​ക്ക​ര​പ്പ​ടി: ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണം​വെ​ട്ടി​ക്കാ​വി​ല്‍ നി​ര്‍ത്തി​യി​ട്ട ടി​പ്പ​ര്‍ ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. സ്വ​കാ​ര്യ ക്ര​ഷ​ര്‍ യൂ​നി​റ്റി​ലേ​ക്ക് ഹോ​ളോ ബ്രി​ക്‌​സു​മാ​യെ​ത്തി​യ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വാ​ഹ​നം നി​ര്‍ത്തി ഡ്രൈ​വ​ര്‍ സു​ര​ക്ഷ​ക്കാ​യി ക​ട്ട വെ​ക്കു​ന്ന​തി​നി​ടെ താ​ഴേ​ക്ക് നീ​ങ്ങി​യ ലോ​റി നാ​ല് മീ​റ്റ​ര്‍ താ​ഴെ​യു​ള്ള റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ല്‍ ആ​ളി​ല്ലാ​ത്ത​തി​നാ​ലും റോ​ഡി​ല്‍ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ലും വ​ന്‍ ദു​ര​ന്തം വ​ഴി​മാ​റി.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ഐ​ക്ക​ര​പ്പ​ടി - അ​രൂ​ര്‍ റോ​ഡി​ലാ​ണ് സം​ഭ​വം.പ്ര​ധാ​ന റോ​ഡി​ന്റെ മു​ക​ള്‍വ​ശ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന ക്ര​ഷ​ര്‍ യൂ​നി​റ്റി​ലേ​ക്ക് എ​ത്തി​യ​താ​യി​രു​ന്നു ലോ​റി. സ്‌​കൂ​ള്‍ ബ​സു​ക​ള്‍ ഉ​ള്‍പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന റോ​ഡി​ലേ​ക്കാ​ണ് ചെ​ങ്കു​ത്താ​യ ഭാ​ഗ​ത്തു​നി​ന്ന് ലോ​റി മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് നി​ര​ത്തി​ലാ​കെ സി​മ​ന്റ് ക​ട്ട​ക​ള്‍ നി​റ​ഞ്ഞ​ത് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി. വാ​ഹ​ന​വും സി​മ​ന്റ് ക​ട്ട​ക​ളും മാ​റ്റി മ​ണി​ക്കൂ​റു​ക​ള്‍ക്ക് ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tipper LorryAccidentOverturned
News Summary - Stopped tipper lorry overturned
Next Story