വന്ദേ ഭാരതിന് സ്റ്റോപ്: കേന്ദ്ര റെയിൽവേ മന്ത്രിക്ക് എം.പി നിവേദനം നൽകി
text_fieldsതിരൂർ: വന്ദേ ഭാരത് ട്രെയിന് തിരൂരിൽ സ്റ്റോപ് അനുവദിക്കുന്നത് ഇതുവരെ പരിഗണിക്കാത്തതിലുള്ള വിഷമം ഇ.ടി. മുഹമ്മദ് ബഷീർ എം.പി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് അറിയിച്ചു. തിരൂരിൽ സ്റ്റോപ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നത് റെയിൽവേ മന്ത്രി സമ്മതിച്ചിരുന്നതാണ്.
വന്ദേ ഭാരതിന്റെ കാര്യത്തിൽ ഇനിയെങ്കിലും സഹായകരമായ സമീപനം കൈകൊള്ളണമെന്നും കേരളത്തിലേക്ക് പുതുതായി വീണ്ടും വന്ദേ ഭാരത് അനുവദിക്കുമ്പോൾ ഇക്കാര്യത്തിൽ നിർബന്ധമായും പരിഗണനയിൽ ഉണ്ടാകണമെന്നും എം.പി മന്ത്രിക്ക് നൽകിയ നിവേദനത്തിൽ അഭ്യർഥിച്ചു. രാജധാനിക്ക് തിരൂരിൽ സ്റ്റോപ് അനുവദിക്കുക എന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. ഈ പ്രശ്നവും ഗൗരവമായി പരിഗണിക്കണമെന്നും മന്ത്രിയോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

