232 വിദ്യാർഥികൾക്ക് സമ്പൂർണ എ പ്ലസ്
text_fieldsകോട്ടക്കൽ: എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിന് ചരിത്ര വിജയം. 2327 കുട്ടികള് എസ്.എസ്.എല്.സി പരീക്ഷ എഴുതിയതിൽ രണ്ട് പേരൊഴികെ 2325 കുട്ടികളാണ് വിജയിച്ചത്.
232 പേരാണ് മുഴുവന് വിഷയങ്ങള്ക്ക് എ പ്ലസ് നേടിയത്. കോവിഡ് ഭീതിമൂലം രാത്രി ക്യാമ്പുകളും മറ്റ് സ്പെഷല് ക്യാമ്പുകളും നിര്ത്തേണ്ടി വന്നെങ്കിലും ഓണ്ലൈന് ഗ്രൂപ് വഴിയുള്ള പഠനക്യാമ്പുകളിലൂടെ കുട്ടികളെ പരീക്ഷക്ക് തയാറാക്കിsയതിെൻറ ഫലമാണ് വിജയമെന്ന് സ്കൂള് മാനേജര് ബഷീര് എടരിക്കോട് പറഞ്ഞു.
അധ്യാപകൻ കെ.പി. നാസറിെൻറ നേതൃത്വത്തിലുള്ള റിസൽറ്റ് ഇംപ്രൂവ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവര്ത്തനങ്ങള്. മധുരം വിതരണം ചെയ്തായിരുന്നു ആഘോഷ പരിപാടികള്.
പ്രിന്സിപ്പല് കെ. മുഹമ്മദ് ഷാഫി, പി.ടി.എ പ്രസിഡൻറ് പന്തക്കന് ഖാദര് ഹാജി, ഹെഡ്മാസ്റ്റര് കെ. അബ്ദുല് അസീസ്, കെ.പി. നാസര്, പ്രമോദ് വാഴങ്കര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
