Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.എസ്.എൽ.സി;...

എസ്.എസ്.എൽ.സി; മലപ്പുറം ജില്ലയിൽ 77,972 കുട്ടികൾ പരീക്ഷക്ക്

text_fields
bookmark_border
sslc
cancel

മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് 77,972 കു​ട്ടി​ക​ൾ. സം​സ്ഥാ​ന​ത്ത്‌ ഏ​റ്റ​വും കൂ​ടു​ത​ൽ​പേ​ർ പ​രീ​ക്ഷ എ​ഴു​തു​ന്ന​തും ജി​ല്ല​യി​ലാ​ണ്‌. ആ​ൺ​കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ കൂ​ടു​ത​ൽ. 39,650 ആ​ൺ​കു​ട്ടി​ക​ളും 38,322 പെ​ൺ​കു​ട്ടി​ക​ളും പ​രീ​ക്ഷ എ​ഴു​തും. എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​യി 43,590 കു​ട്ടി​ക​ൾ പ​രീ​ക്ഷ​ക്കി​രി​ക്കും. സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് 27,927 കു​ട്ടി​ക​ളും അ​ൺ​എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് 6,455 പേ​രു​മു​ണ്ട്.

എ​ട​രി​ക്കോ​ട് പി.​കെ.​എം.​എം.​എ​ച്ച്.​എ​സ്.​എ​സാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ​ക്കി​രി​ക്കു​ന്ന വി​ദ്യാ​ല​യം - 1876 പേ​ർ. നാ​ല് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ മ​ല​പ്പു​റ​ത്താ​ണ് കൂ​ടു​ത​ൽ കു​ട്ടി​ക​ൾ.

13,879 ആ​ൺ​കു​ട്ടി​ക​ളും 13,420 പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 27,299 പേ​ർ മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലു​ണ്ട്. 9756 ആ​ൺ​കു​ട്ടി​ക​ളും 9365 പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 19,121 പേ​രു​ള്ള തി​രൂ​ര​ങ്ങാ​ടി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 8004 ആ​ൺ​കു​ട്ടി​ക​ളും 7797 പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 15,801 പേ​രു​മാ​യി വ​ണ്ടൂ​ർ മൂ​ന്നാ​മ​തും 8011 ആ​ൺ​കു​ട്ടി​ക​ളും 7740 പെ​ൺ​കു​ട്ടി​ക​ളു​മാ​യി 15,751 പേ​രു​ള്ള തി​രൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ല നാ​ലാ​മ​തു​മാ​ണ്.

106 സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ, 85 എ​യ്ഡ​ഡ്, 104 അ​ൺ എ​യ്ഡ​ഡ് അ​ട​ക്കം 295 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ. 295 ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ർ, 5434 ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ, 230 ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പ​രീ​ക്ഷ ന​ട​ത്തി​പ്പ്. പ​രീ​ക്ഷ പേ​പ്പ​റു​ക​ളെ​ല്ലാം ട്ര‍ഷ​റി​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30ന് ​ഭാ​ഷ പ​രീ​ക്ഷ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLC examMalappuram
News Summary - SSLC; Malappuram district 77,972 children appearing in the examination
Next Story