Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകു​ട്ടി​ത്താ​ര​ങ്ങ​ളെ...

കു​ട്ടി​ത്താ​ര​ങ്ങ​ളെ തേടി സ്​​പോ​ർ​ട്​​സ്​ ടാ​ല​ൻ​റ്​ ഹ​ണ്ട്​

text_fields
bookmark_border
കു​ട്ടി​ത്താ​ര​ങ്ങ​ളെ തേടി സ്​​പോ​ർ​ട്​​സ്​ ടാ​ല​ൻ​റ്​ ഹ​ണ്ട്​
cancel

മ​ല​പ്പു​റം: ചെ​റി​യ പ്രാ​യ​ത്തി​ൽ​ത​ന്നെ കാ​യി​ക​താ​ര​ങ്ങ​ളെ ക​ണ്ടെ​ത്താ​നും വി​ദ​ഗ്​​ധ പ​രി​ശീ​ല​നം ന​ൽ​കാ​നും ജി​ല്ല സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫെ​ബ്രു​വ​രി മൂ​ന്നു​ മു​ത​ൽ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 'ടാ​ല​ൻ​റ്​ ഹ​ണ്ട്'​ ന​ട​ത്തു​ന്നു. ര​ണ്ട്​ ദി​വ​സം നീ​ളു​ന്ന ടാ​ല​ൻ​റ്​ ഹ​ണ്ടി​ൽ ഫു​ട്​​ബാ​ൾ, ബാ​സ്​​ക​റ്റ്​ ബാ​ൾ, വോ​ളി​ബാ​ൾ, അ​ത്​​ല​റ്റി​ക്​​സ്, ക​ബ​ഡി, ക​നോ​യി​ങ്​ ക​യാ​ക്കി​ങ്, വെ​യി​റ്റ്​ ലി​ഫ്​​റ്റി​ങ്, ഖൊ-​ഖൊ എ​ന്നീ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ സെ​ല​ക്​​ഷ​ൻ ട്ര​യ​ൽ​സ്​ ന​ട​ത്തും. നി​ല​വി​ൽ ആ​റ്​്​്, ഏ​ഴ്​ ക്ലാ​സി​ൽ പ​ഠി​ച്ച​വ​രും 2009 ജ​നു​വ​രി ഒ​ന്നി​നും 2010 ഡി​സം​ബ​ർ 31നു​മി​ട​യി​ൽ ജ​നി​ച്ച ആ​ൺ​കു​​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​െ​ങ്ക​ടു​ക്കാം. രാ​വി​ലെ 7.30ന്​ ​അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ലെ മൈ​താ​ന​ത്ത്​ സ്വ​ന്തം കി​റ്റ്​ സ​ഹി​തം കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ പ​െ​ങ്ക​ടു​ക്ക​ണം. സം​സ്ഥാ​ന സ്​​പോ​ർ​ട്​​സ്​ ഹോ​സ്​​റ്റ​ൽ സെ​ല​ക്​​ഷ​ൻ, ജി​ല്ല സ്​​പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി, സാ​യി തു​ട​ങ്ങി​യ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള സെ​ല​ക്​​ഷ​ൻ ട്ര​യ​ൽ​സി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ വേ​ണ്ട ക്ലാ​സും ഉ​ണ്ടാ​യി​രി​ക്കും.

ടാ​ല​ൻ​റ്​ ഹ​ണ്ട് കേ​ന്ദ്ര​ങ്ങ​ൾ

ജി​ല്ല​യി​ലെ ടാ​ല​ൻ​റ്​ ഹ​ണ്ട്​ ന​ട​ത്തു​ന്ന സ്ഥ​ല​വും തീ​യ​തി​യും താ​ഴെ: മ​ല​പ്പു​റം എം.​എ​സ്.​പി.​യു.​പി സ്​​കൂ​ൾ (ഫെ​ബ്രു​വ​രി മൂ​ന്ന്​്, നാ​ല്), പൊ​ന്നാ​നി എ.​വി സ്കൂ​ൾ (ഫെ​ബ്രു​വ​രി ആ​റ്, തി​രൂ​ർ ന​ഗ​ര​സ​ഭ മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യം (ഫെ​ബ്രു​വ​രി എ​ട്ട​്, ഒ​മ്പ​ത്​), കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ കോ​ള​ജ്​ ഗ്രൗ​ണ്ട്​ (ഫെ​ബ്രു​വ​രി 10, 11), ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത്​ ഗ്രൗ​ണ്ട്​ (ഫെ​ബ്രു​വ​രി 13, 14), നി​ല​മ്പൂ​ർ എം.​എ​സ്.​പി ഗ്രൗ​ണ്ട്​ (ഫെ​ബ്രു​വ​രി 15, 16), എ​ട​ക്ക​ര ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ (ഫെ​ബ്രു​വ​രി 17, 18), കാ​ളി​കാ​വ്​ ജി.​എ​ച്ച്.​എ​സ്.​എ​സ്​ (ഫെ​ബ്രു​വ​രി 20, 21), പെ​രി​ന്ത​ൽ​മ​ണ്ണ ജി.​എ​ച്ച്.​എ​സ്.​എ​സ്​ (ഫെ​ബ്രു​വ​രി 22, 23), മ​ഞ്ചേ​രി ജി.​ബി.​എ​ച്ച്.​എ​സ്​ (ഫെ​ബ്രു​വ​രി 24, 25). ഫോ​ൺ: 0483-2734701, 9495243423.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:children
News Summary - Sports Talent Hunt in search of children
Next Story