Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഴിക്കടവ്...

വഴിക്കടവ് അതിര്‍ത്തിയിൽ സ്പെഷല്‍ ചെക്ക് പോസ്റ്റ് പ്രവർത്തനം ഊർജിതം

text_fields
bookmark_border
വഴിക്കടവ് അതിര്‍ത്തിയിൽ സ്പെഷല്‍ ചെക്ക് പോസ്റ്റ് പ്രവർത്തനം ഊർജിതം
cancel
camera_alt

വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ലെ സം​യു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന​

വ​ഴി​ക്ക​ട​വ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍ത്തി​യാ​യ വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ല്‍ അ​ന്ത​ര്‍സം​സ്ഥാ​ന പാ​ത​യി​ല്‍ പ​രി​ശോ​ധ​ന ഊ​ര്‍ജി​ത​മാ​ക്കി. വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചു​രം പാ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പൊ​ലീ​സ്, വ​നം, എ​ക്സൈ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള ക​ള്ള​പ്പ​ണം, ല​ഹ​രി ഇ​റ​ക്കു​മ​തി എ​ന്നി​വ ത​ട​യു​ക​യാ​ണ് ല​ക്ഷ്യം.

പ​രി​ശോ​ധ​ന​യി​ല്‍ കാ​റി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ള്‍ക്ക് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ആം​ബു​ല​ന്‍സി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഹോ​ണ്‍ ഘ​ടി​പ്പി​ക്കു​ക​യും സൈ​ല​ന്‍സ​റി​ന് രൂ​പ​മാ​റ്റം വ​രു​ത്തു​ക​യും പൊ​ലൂ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​തി​നു​മാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. കൂ​ടാ​തെ, കെ.​എ​ന്‍.​ജി റോ​ഡി​ല്‍ ആ​ന​മ​റി വ​നം, എ​ക്‌​സൈ​സ് ചെ​ക്ക്പോ​സ്റ്റു​ക​ള്‍ക്കു സ​മീ​പം പൊ​ലീ​സി​ന്റെ 24 മ​ണി​ക്കൂ​ർ സ്‌​പെ​ഷ​ല്‍ ചെ​ക്ക്‌​പോ​സ്റ്റി​ന്റെ പ്ര​വ​ര്‍ത്ത​ന​വും ന​ട​ക്കു​ന്നു​ണ്ട്. മേ​ഖ​ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍നി​ന്നു​ള്ള ഒ​രു എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സു​കാ​രും സാ​യു​ധ സേ​നാം​ഗ​ങ്ങ​ളു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsoperationCheck postBorder crossing
News Summary - Special check post operation intensified at the border crossing
Next Story