Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഗു​ലാ​മി​െൻറ സോ​ളാ​ർ...

ഗു​ലാ​മി​െൻറ സോ​ളാ​ർ ബാ​ഗു​ണ്ടെ​ങ്കി​ൽ വൈ​ദ്യു​തി​യി​ല്ലെ​ങ്കി​ലും എ​ല്ലാം ന​ട​ക്കും

text_fields
bookmark_border
ഗു​ലാ​മി​െൻറ സോ​ളാ​ർ ബാ​ഗു​ണ്ടെ​ങ്കി​ൽ വൈ​ദ്യു​തി​യി​ല്ലെ​ങ്കി​ലും എ​ല്ലാം ന​ട​ക്കും
cancel

ചേ​ളാ​രി സ്വ​ദേ​ശി ക​രു​ണ​യി​ൽ മു​ഹ​മ്മ​ദ് ഗു​ലാ​മി​െൻറ സോ​ളാ​ർ ബാ​ഗു​ണ്ടെ​ങ്കി​ൽ വൈ​ദ്യു​തി​യി​ല്ലെ​ങ്കി​ലും എല്ലാം ന​ട​ക്കും.ബാ​ഗി​ൽ സോ​ളാ​ർ എ​ന​ർ​ജി ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​നും പോ​ർ​ട്ട​ബി​ൾ ഫാ​ൻ, ലൈ​റ്റ് എ​ന്നി​വ​യെ​ല്ലാം ഉ​പ​യോ​ഗി​ക്കാ​നുമാകും. ഇ​രു​ട്ടി​ൽ കാ​ണാ​ൻ ബാ​ഗ് നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് ഇ​ൻ​ഡി​ക്കേ​ഷ​ൻ ലൈ​റ്റ് പ്ര​കാ​ശി​ക്കാൻ സെ​ൻ​സ​റും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​രേ സ​മ​യം മൂ​ന്ന് ഫോ​ണു​ക​ൾ ചാ​ർ​ജ് ചെ​യ്യാ​നാ​കും.

ബാ​ഗി​ന് പു​റ​ത്ത് മൊ​ബൈ​ൽ സ്​​റ്റാ​ൻ​റും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ ബാ​ഗ് ന​ഷ്​​ട​പ്പെ​ട്ടാ​ൽ ജി.​പി.​എ​സ് ട്രാ​ക്കി​ങ്​ വ​ഴി ക​ണ്ടെ​ത്താ​നാ​കും. ബാ​ഗി​ന് പു​റ​ത്തേ​ക്ക് 10 സെൻറി​മീ​റ്റ​ർ അ​ക​ല​ത്തി​ൽ തീ ​ക​ത്തു​ക​യാ​ണെ​ങ്കി​ൽ അ​ലാ​റം മു​ഴ​ങ്ങും. ഇ​തി​െൻറ അ​ക​ലം വ​ർ​ധി​പ്പി​ക്കാ​നാ​കു​മെ​ന്നും ഗു​ലാം പ​റ​യു​ന്നു.

ബാ​ഗി​ൽ ഈ ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ എ​ട്ട്​ വോ​ൾ​ട്ട് സോ​ളാ​ർ പാ​ന​ലും ആ​റ് വോ​ൾ​ട്ടി​െൻറ ബാ​റ്റ​റി​യു​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. 800 ഗ്രാ​മോ​ളം ഭാ​ര​മേ ബാ​ഗി​നു​ള്ളൂ. പ്ര​ള​യ സ​മ​യ​ത്ത് ഏ​റെ ഉ​പ​യോ​ഗ​പ്ര​ദ​മാ​ണി​തെ​ന്ന് ഗു​ലാം പ​റ​യു​ന്നു. കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​ർ ഐ.​ടി.​ഐ​യി​ൽ അ​ധ്യാ​പ​ക​നാ​യ ഈ ​യു​വാ​വി​െൻറ ക​ണ്ടു​പി​ടു​ത്ത​ത്തി​നു​ള്ള ആ​ശ​യം മാ​താ​വ്​ ഉ​മൈ​ബാ​േ​ൻ​റ​തും ബാ​ഗ്​ ത​യ്​​ച്ചു ന​ൽ​കി​യ​ത് സ​ഹോ​ദ​രി സ​ന​യു​മാ​ണ്.

ഏ​ക​ദേ​ശം 2000 രൂ​പ​യോ​ള​മാ​ണ് ചെ​ല​വ് വ​ന്ന​ത്. കു​ടും​ബ​ത്തി​െൻറ​യും നാ​ട്ടു​കാ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വ​ലി​യ പ്രോ​ത്സാ​ഹ​ന​മാ​ണ് ഗു​ലാ​മി​ന് ല​ഭി​ക്കു​ന്ന​ത്. ബാ​ഗി​െൻറ ഉ​ദ്ഘാ​ട​നം പി. ​അ​ബ്​​ദു​ൽ​ഹ​മീ​ദ് മാ​സ്​​റ്റ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Solar BagMuhammed gulam
Next Story