Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍...

ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​വൃ​ത്തി​യി​ലെ മെ​ല്ലെ​പ്പോ​ക്ക്; പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി യു.​ഡി.​എ​ഫ്

text_fields
bookmark_border
Jal Jeevan Mission
cancel

പ​ള്ളി​ക്ക​ല്‍: പ​ഞ്ചാ​യ​ത്തി​ല്‍ ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍ കു​ടി​വെ​ള​ള പ​ദ്ധ​തി​യു​ടെ പൈ​പ്പ്ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​ത് ഉ​ള്‍പ്പെ​ടെ പ്ര​വൃ​ത്തി​ക​ളി​ലെ മെ​ല്ലെ​പ്പോ​ക്കി​നെ​തി​രെ യു.​ഡി.​എ​ഫ് പ്ര​ക്ഷോ​ഭ​ത്തി​ന്. നി​ര്‍മാ​ണ പ്ര​വൃ​ത്തി അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ പൂ​ര്‍ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങു​മെ​ന്ന് യു.​ഡി.​എ​ഫ് വ്യ​ക്ത​മാ​ക്കി. കു​ടി​വെ​ള​ള പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​ൻ ത​ക​ര്‍ത്തി​ട്ട റോ​ഡു​ക​ള്‍ ന​വീ​ക​രി​ക്കാ​ത്ത​ത് കാ​ര​ണം റോ​ഡു​ക​ളി​ലൂ​ടെ​യു​ള​ള വാ​ഹ​ന​യാ​ത്ര​യും കാ​ല്‍ന​ട​യാ​ത്ര​യും ഒ​രു​പോ​ലെ ദു​ഷ്‌​ക​ര​മാ​ണ്. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​മെ​ന്ന് ജ​ല അ​തോ​റി​റ്റി​യോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​ഖ​വി​ല​ക്കെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു.​ഡി.​എ​ഫി​ന്റെ സ​മ​ര മു​ന്ന​റി​യി​പ്പ്.

അ​നാ​സ്ഥ തു​ട​ര്‍ന്നാ​ല്‍ യു.​ഡി.​എ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ക​ണ്‍വെ​ന്‍ഷ​ന്‍ യു.​ഡി.​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ എ.​കെ. അ​ബ്ദു​റ​ഹി​മാ​ന്‍ ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ഡി.​എ​ഫ് പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് ചെ​യ​ര്‍മാ​ന്‍ കെ.​പി. മു​സ്ത​ഫ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ് ലിം ​ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഡോ. ​വി.​പി. അ​ബ്ദു​ല്‍ ഹ​മീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ബി​ന്ദു, പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​കെ. അ​ബ്ബാ​സ്, കെ.​പി. സ​ക്കീ​ര്‍, എം. ​അ​ബ്ദു​ല്‍ ഖാ​ദ​ര്‍, കെ. ​വീ​രാ​ന്‍കു​ട്ടി, ജ​മാ​ല്‍ ക​രി​പ്പൂ​ര്‍, ഗ​ഫൂ​ര്‍ പ​ള്ളി​ക്ക​ല്‍, സി.​കെ. അ​ബ്ബാ​സ്, സി. ​നാ​രാ​യ​ണി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.D.FSlowdownAquatic Mission activity
News Summary - Slowdown in Aquatic Mission activity; With the agitation, U.D.F
Next Story