ബസുകൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്
text_fieldsചങ്ങരംകുളം: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ കാളാച്ചാലിൽ ബസുകൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് അപകടം. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസും കാസർകോട്ടുനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന മിന്നൽ ബസും ഒരു സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മിന്നൽ ബസ് സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസിലും എതിരെവന്ന കെ.എസ്.ആർ.ടി.സിയിലും ഇടിച്ച് നിയന്ത്രണംവിട്ട് സമീപത്തെ പറമ്പിലേക്ക് കയറുകയായിരുന്നു.
ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ഏറെനേരം സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെത്ത് വൈദ്യുതിയും മുടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

