Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്ഥ​ലം ന​ൽ​കിയി​ട്ട്...

സ്ഥ​ലം ന​ൽ​കിയി​ട്ട് ആ​റു​മാ​സം; ഫ​ണ്ടി​ൽ കു​ടു​ങ്ങി പാ​ണ​ക്കാ​ട് ന​ഗ​രാ​രോ​ഗ്യ കേ​ന്ദ്രം

text_fields
bookmark_border
സ്ഥ​ലം ന​ൽ​കിയി​ട്ട് ആ​റു​മാ​സം; ഫ​ണ്ടി​ൽ കു​ടു​ങ്ങി പാ​ണ​ക്കാ​ട് ന​ഗ​രാ​രോ​ഗ്യ കേ​ന്ദ്രം
cancel

മ​ല​പ്പു​റം: സ്വ​ന്ത​മാ​യി സ്ഥ​ലം ല​ഭി​ച്ചി​ട്ടും ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ കെ​ട്ടി​ട​മാ​കാ​തെ പാ​ണ​ക്കാ​ട് ന​ഗ​രാ​രോ​ഗ്യ കേ​ന്ദ്രം. സ്ഥ​ലം വി​ട്ടു​കി​ട്ടി ആ​റു​മാ​സം പി​ന്നി​ട്ടി​ട്ടും കെ​ട്ടി​ട നി​ർ​മാ​ണ​വും പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​വും പാ​തി​യി​ൽ ത​ന്നെ​യാ​ണ്. പ്ര​തി​ദി​നം രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി 100 ല​ധി​കം രോ​ഗി​ക​ളെ​ത്തു​ന്ന കേ​ന്ദ്ര​ത്തി​നാ​ണ് സ്വ​ന്ത​മാ​യി കെ​ട്ടി​ട​മെ​ന്ന സ്വ​പ്നം നീ​ണ്ട് പോ​കു​ന്ന​ത്.

ഊ​ര​കം, കാ​രാ​ത്തോ​ട്, വെ​ളി​യോ​ട്, തൊ​ടു​ത്തു​പ​റ​മ്പ്, മ​റ്റ​ത്തൂ​ർ, പാ​ണ​ക്കാ​ട്, പ​ട്ട​ർ​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള രോ​ഗി​ക​ൾ​ക്ക് വേ​ഗ​ത്തി​ലെ​ത്താ​വു​ന്ന കേ​ന്ദ്ര​മാ​ണി​ത്. ഒ​മ്പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി കെ​ട്ടി​ട​ത്തി​ന് സ്ഥ​ലം വേ​ണ​മെ​ന്ന മു​റ​വി​ളി ഉ​യ​ർ​ന്ന​തോ​ടെ 2023 ജൂ​ണി​ൽ പാ​ണ​ക്കാ​ട് ത​ങ്ങ​ൾ കു​ടും​ബ​ത്തി​ന്‍റെ കു​ടും​ബ സ്വ​ത്തി​ൽ നി​ന്ന് കേ​ന്ദ്രം ആ​രം​ഭി​ക്കാ​ൻ സ്ഥ​ല​വും വി​ട്ട് ന​ൽ​കി. പാ​ണ​ക്കാ​ട് എ​ടാ​യി​പ്പാ​ല​ത്തി​ന് സ​മീ​പം 15 സെ​ന്റ് സ്ഥ​ല​മാ​ണ് വി​ട്ട് ന​ൽ​കി​യ​ത്. എ​ന്നാ​ൽ കെ​ട്ടി​ട​മൊ​രു​ക്കാ​ൻ ഫ​ണ്ട് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഈ ​സ്വ​പ്നം പാ​തി​വ​ഴി​യി​ലാ​ണ്. മൂ​ന്ന് നി​ല​ക​ളി​ൽ ലി​ഫ്റ്റ് അ​ട​ക്കം എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള കെ​ട്ടി​ടം ഒ​രു​ക്കാ​ൻ ന​ഗ​ര​സ​ഭ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഫ​ണ്ടി​ന്റെ ല​ഭ്യ​ത കു​റ​വാ​ണ് പ​ദ്ധ​തി​യെ പി​ന്നോ​ട്ട് വ​ലി​ക്കു​ന്ന​ത്. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്റെ വാ​ട​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന കെ​ട്ടി​ട ഉ​ട​മ​യു​ടെ ആ​വ​ശ്യം ന​ഗ​ര​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. താ​ഴെ മൂ​ന്നും മു​ക​ളി​ൽ ഒ​ന്നു​മ​ട​ക്കം നാ​ല് മു​റി​ക​ളി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. താ​ഴെ പ​രി​ശോ​ധ​ന സൗ​ക​ര്യ​വും മ​റ്റും മു​ക​ളി​ൽ ഫാ​ർ​മ​സി​യു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panakkad Urban Health Center
News Summary - Six months after giving the place; Panakkad Urban Health Center stuck in funds
Next Story