ആറുവരി അപകടപാതയാകുന്നു ജാഗ്രതയില്ലെങ്കിൽ ജീവൻ നഷ്ടപ്പെടും
text_fieldsലോറിക്ക് പിറകിലിടിച്ച് തകർന്ന കാർ
തേഞ്ഞിപ്പലം: വേഗയാത്രക്ക് സൗകര്യമൊരുങ്ങിയതോടെ ആറുവരി പാതയിൽ അപകടമരണങ്ങളും കൂടുന്നു. വാഹനങ്ങൾക്ക് വേഗതയിൽ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടങ്ങളിൽ ജീവഹാനിക്ക് പുറമെ ഗുരുതര പരിക്കേറ്റവരും ധാരാളമാണ്. കോഹിനൂരിൽ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് കുട്ടി മരിച്ച സംഭവമാണ് ഒടുവിലത്തേത്.
അപകടത്തിൽ കുട്ടിയുടെ മാതാവ് അടക്കം ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ദേശീയപാത 66ൽ തന്നെ തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് ദർസ് വിദ്യാർഥികളാണ് മരിച്ചത്.
മൂന്നുപേർക്ക് ഈ അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. മാസങ്ങൾക്ക് മുമ്പ് ആറുവരി പാതയിൽ ചെട്ടിയാർമാട് സമാന രീതിയിൽ ഉണ്ടായ അപകടത്തിൽ ലോറി തൊഴിലാളികൾക്ക് ജീവൻ നഷ്ടമായിരുന്നു. ഡൈവർമാരുടെ ജാഗ്രതക്കുറവും മറ്റ് ഘടകങ്ങളുമാണ് പൊതുവെ വാഹനാപകടങ്ങൾക്കിടയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

