സിദ്ദീഖ് കാപ്പനോട് നീതിനിഷേധം; പ്രസ് ക്ലബ്ബിന് മുന്നിൽ പ്രതിഷേധം
text_fieldsമാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനോടുള്ള നീതിനിഷേധത്തിനെതിരെ കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റി മലപ്പുറം പ്രസ് ക്ലബ്ബിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം
മലപ്പുറം: ഉത്തർപ്രദേശ് സർക്കാർ അന്യായമായി തടവിലാക്കുകയും കോവിഡ് ആശുപത്രിയിൽ കെട്ടിയിട്ട് പീഢനങ്ങൾക്കിരയാക്കുകയും ചെയ്യുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനോടുള്ള നീതിനിഷേധത്തിനെതിരെ കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റി മലപ്പുറം പ്രസ് ക്ലബ്ബിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം എസ്. മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.പി.എം റിയാസ് അധ്യക്ഷതവഹിച്ചു. ട്രഷറർ സി.വി രാജീവ്, ജോ.സെക്രട്ടറി പി. ഷംസീർ, നിർവാഹകസമിതി അംഗം കെ. ഷമീർ, പ്രജോഷ് കുമാർ, ഫഹ് മി റഹ്മാനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

