Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅങ്കം ജയിക്കാൻ...

അങ്കം ജയിക്കാൻ പൊയ്ക്കാലിൽ വോട്ടു തേടിയിറങ്ങി ശിഹാബ്

text_fields
bookmark_border
അങ്കം ജയിക്കാൻ പൊയ്ക്കാലിൽ വോട്ടു തേടിയിറങ്ങി  ശിഹാബ്
cancel
camera_alt

പൊയ്​ക്കാലിൽ വോട്ടുതേടുന്ന ശിഹാബ്

മലപ്പുറം നഗരസഭയിലെ മൂന്നാം വാർഡായ ചെറുപറമ്പിൽ യു.ഡി.എഫിന് വേണ്ടി അങ്കം കുറിക്കുന്ന കോൺഗ്രസിലെ എ.പി. ശിഹാബ് മികച്ച അഭ്യാസിയാണ്.

പൊയ്​ക്കാലിലാണ്​ വോട്ടുപിടിത്തം. പൊയ്ക്കാലിൽ നടന്ന് റെക്കോഡ് സ്വന്തമാക്കിയ ശിഹാബിന് കഴിഞ്ഞ തവണ കൈവിട്ട വാർഡ് ഇക്കുറി തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്​ പ്രവർത്തകർ. എ.പി.എം കളരിസംഘത്തിൽ അംഗമായ ഇദ്ദേഹം സ്കൂൾ വിദ്യാർഥിയായിരിക്കെ തുടങ്ങിയതാണ് പൊയ്ക്കാൽ നടത്തം. ഉത്സവങ്ങളിലും പാർട്ടി പരിപാടികളിലും ഇത് അവതരിപ്പിക്കാറുണ്ട്.

തുടർച്ചയായി രണ്ടേ മുക്കാൽ മണിക്കൂർ നേരം നാല് കിലോ മീറ്റർ ദൂരം പൊയ്ക്കാലിൽ നടന്ന് യു.ആർ.എഫ് ഏഷ്യൻ റെക്കോഡും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡും നേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaigningMalappuram News
Next Story