വിവാഹ ദിനത്തിൽ കൂട്ടുകാരുമൊത്ത് രക്തം ദാനം ചെയ്ത് ഷഫീഖ്
text_fieldsവിവാഹദിനത്തിൽ ചാട്ട്മുക്കിൽ ഷഫീഖ് കൂട്ടുകാരുമൊത്ത് രക്ത ദാനത്തിനെത്തിയപ്പോൾ
കാടാമ്പുഴ: വിവാഹ ദിവസം സുഹൃത്തുക്കളുമൊത്ത് രക്തദാനം നടത്തി യുവാവ് മാതൃകയായി. കാടാമ്പുഴ ജാറത്തിങ്കൽ ചാട്ട്മുക്കിൽ മുഹമ്മദ്^ഖദീജ ദമ്പതികളുടെ മകൻ ഷഫീഖിെൻറ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹ കർമങ്ങൾ നടത്തി. വധു ഷിബില ഷെറിനെ സ്വന്തം വീട്ടിലെത്തിച്ച് ഷഫീഖ് നേരെ പോയത് രക്തദാനം നടത്താൻ. ബ്ലഡ് ഡോണേഴ്സ് കേരള തിരൂർ താലൂക്ക് കമ്മിറ്റി പ്രസിഡൻറ് കബീർ കാടാമ്പുഴക്കൊപ്പം കോട്ടയ്ക്കൽ അൽ മാസ് ആശുപത്രി രക്ത ബാങ്കിലെെത്തി രക്തം ദാനം ചെയ്തു. രക്തദാനത്തിനായി ഒപ്പം തെൻറ അഞ്ച് കൂട്ടുകാരെയും കൂട്ടി.
റിയാസ് കാടാമ്പുഴ, നൗഫൽ കാടാമ്പുഴ, ബീരാൻ കാടാമ്പുഴ, മുനീർ കാടാമ്പുഴ, ശിഹാബ് കാടാമ്പുഴ, മുത്തു കാടാമ്പുഴ തുടങ്ങിയവർ രക്തം ദാനം ചെയ്ത് സുഹൃത്തിെൻറ വിവാഹദിനം ആഘോഷിച്ചത്.

