യുവതിക്ക് നേരെ ലൈംഗികാതിക്രമം: 65കാരന് 18 വര്‍ഷം കഠിന തടവും പിഴയും
text_fieldsമഞ്ചേരി: യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ 65കാരന് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി (രണ്ട്) 18 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. മലപ്പുറം മുണ്ടുപറമ്പ് വലിയാട്ട് വീട്ടില്‍ സി. കാസിമിനെയാണ് ജഡ്ജി കെ.എസ്. വരുണ്‍ ശിക്ഷിച്ചത്. 2025 മേയ് 14ന് വൈകീട്ട് 6.30നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. സര്‍ക്കാറിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് അതിജീവിതക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്കി. പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍. മനോജ് 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 10 രേഖകളും ഹാജരാക്കി. എ.എസ്.ഐ ആയിഷ കിണറ്റിങ്ങലായിരുന്നു പ്രോസിക്യൂഷന് അസി. ലൈസണ്‍ ഓഫിസര്‍. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

