കാർ ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്
text_fieldsഅരിയല്ലൂർ ഗവ. എൽ.പി സ്കൂളിന് സമീപം അപകടത്തിൽ തകർന്ന കാറും ഗുഡ്സ് ഓട്ടോയും
വള്ളിക്കുന്ന്: അമിതവേഗത്തിൽ നിയന്ത്രണംവിട്ട് എത്തിയ കാർ ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. കടലുണ്ടി -പരപ്പനങ്ങാടി റോഡിൽ അരിയല്ലൂർ ഗവ. എൽ.പി സ്കൂളിന് സമീപം ശനിയാഴ്ച രാവിലെയാണ് അപകടം. ആനങ്ങാടി ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ഒട്ടോയിൽ എതിർദിശയിൽനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. സി. ലതീഷ് കുമാർ, കെ. സന്തോഷ്, മുഹമ്മദ് സമദ് ഉൾപ്പെടെ ഏഴുപേർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

