വീട്ടിൽ മദ്യവിൽപന: യുവാവ് പിടിയിൽ
text_fieldsഷിജു
മഞ്ചേരി: വീട്ടിൽ മദ്യ വിൽപന നടത്തുന്നതിനിടെ യുവാവ് പിടിയിൽ. അരീക്കോട് പെരുമ്പറമ്പ് കാലിയംകുളം വീട്ടിൽ ഷിജുവാണ് (35) എക്സൈസിന്റെ പിടിയിലായത്. മഞ്ചേരി എക്സൈസ് റേഞ്ച് ഓഫിസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ എം.എൻ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ അരീക്കോട് പെരുമ്പറമ്പിലെ വീട്ടിൽനിന്നാണ് ഇയാൾ പിടിയിലായത്. വിൽപന കഴിഞ്ഞ് അവശേഷിച്ച മൂന്നര ലിറ്റർ മദ്യം കസ്റ്റഡിയിലെടുത്തു. ഷിജുവിനെ മുമ്പും എക്സൈസ് ഉദ്യോഗസ്ഥർ മദ്യവുമായി പിടികൂടിയിട്ടുണ്ട്.
അന്വേഷണത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ജിഷിൽ നായർ, ടി. ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫിസർ എ.കെ. നിമിഷ എന്നിവർ പങ്കെടുത്തു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.

