പൊന്നാനിയിൽ കടൽ ശാന്തം; തീരം അശാന്തം
text_fieldsകടൽേക്ഷാഭത്തിൽ തകർന്ന പൊന്നാനി അലിയാർ പള്ളിക്ക് സമീപം കുണ്ടുങ്ങൽ സമദിെൻറ വീട്ടിൽനിന്ന് മത്സ്യ ബന്ധന സാമഗ്രികൾ തൊട്ടടുത്ത മദ്്റസയിലേക്ക് മാറ്റുന്ന വീട്ടുകാരും അയൽക്കാരും
പൊന്നാനി: മൂന്നു ദിവസങ്ങളിൽ പൊന്നാനി താലൂക്കിലെ തീരമേഖലയിൽ സർവനാശം വിതച്ച കടലാക്രമണത്തിന് ഞായറാഴ്ച നേരിയ ശമനം. മൂന്നു ദിവസങ്ങളിൽ ആഞ്ഞടിച്ച തിരമാലയിൽ വലിയ തോതിലുള്ള നഷ്ടമാണ് തീരത്തുണ്ടായത്. പൊന്നാനി അഴീക്കൽ ലൈറ്റ് ഹൗസ് മുതൽ തൃശൂർ ജില്ല അതിർത്തിയായ കാപ്പിരിക്കാട് വരെ നൂറുകണക്കിന് വീടുകളാണ് നാശത്തിെൻറ വക്കിൽ. ഇരുപതോളം വീടുകൾ പൂർണമായും 80 വീടുകൾ ഭാഗികമായും തകർന്നു.
നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി വാസയോഗ്യമല്ലാതായി. വീടുകൾക്കകത്ത് ഇപ്പോഴും ചളിയും വെള്ളവും കെട്ടി നിൽക്കുകയാണ്. തിരമാല എത്തിയതിന് പുറമെ മഴ വിട്ടൊഴിയാത്തതിനാൽ തീരദേശ മേഖലകളിലെ വെള്ളക്കെട്ടിന് കുറവില്ല. ഇതിന് പുറമെ ചളി കെട്ടി നിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് വീട്ടുകാർ. മഴ പൂർണമായും ശമിച്ചാൽ മാത്രമേ തീരദേശ മേഖലകളിലെ റോഡുകളിലുൾപ്പെടെയുള്ള വെള്ളക്കെട്ടിന് പരിഹാരമാവൂ.
നിലവിൽ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 205 കുടുംബങ്ങളാണ് ഉള്ളത്. കടലാക്രമണം പൂർണമായും ശമിച്ചാലും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. വീടുകൾ കൂടുതലും താമസയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. ഈ കുടുംബങ്ങളുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. ഇത്തരം കുടുംബങ്ങളുടെ കണക്കെടുപ്പ് ഉടൻ നടത്തി കലക്ടർക്ക് റിപ്പോർട്ട് നൽകി ശാശ്വത പരിഹാരം കാണാനുള്ള നടപടികൾ ആരംഭിച്ചതായി തഹസിൽദാർ ടി.എൻ. വിജയൻ പറഞ്ഞു.
പാതി തകർന്ന വീടുകളിലുള്ളവരെല്ലാം വീട്ടുസാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. മൂന്ന് ദിവസത്തിനിടെ മീറ്ററുകളോളം കരഭാഗമാണ് കടലെടുത്തത്. അതേസമയം, ലോക്ഡൗണും വരാനിരിക്കുന്ന ട്രോളിങ് നിരോധനവും മൂലം തീരദേശ മേഖല പട്ടിണിയിലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

