പൊന്മളയില് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ വോട്ട് എല്‍.ഡി.എഫിന്
text_fieldsപൊന്മള (മലപ്പുറം): പൊന്മള ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ വോട്ട് എല്‍.ഡി.എഫിന്. 18 വാർഡുകളുള്ള പഞ്ചായത്തിൽ 11 വോട്ട് നേടി ഭരണം യു.ഡി.എഫ് നിലനിർത്തി.യു.ഡി.എഫിന് 13 അംഗങ്ങളുണ്ടെങ്കിലും രണ്ടപേര്‍ക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ യോഗങ്ങളില്‍ പങ്കെടുക്കാനായില്ല.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.െഎ വോട്ട് അസാധുവാക്കി. പ്രസിഡൻറായി നാലാം വാര്‍ഡ് മേല്മുറിയില്നിന്നുള്ള മുസ്ലിം ലീഗ് അംഗം ജസീന മജീദും വൈസ് പ്രസിഡൻറായി പത്താം വാര്‍ഡ് കോല്ക്കളത്തില്നിന്നുള്ള കോണ്‍ഗ്രസ് അംഗം കടക്കാടന്‍ ഷൗക്കത്തുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എല്‍.ഡി.എഫ് പ്രതിനിധികളായി പ്രസിഡൻറ് സ്ഥാനത്തേക്ക് പതിനാലാം വാര്‍ഡില്‍നിന്നുള്ള സക്കീനയും വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് പന്ത്രണ്ടാം വാര്‍ഡില്‍നിന്നുള്ള മുഹമ്മദ് ഫദ്ലുല്ലയും മത്സരിച്ചു. സക്കീനക്ക് നാല് വോട്ടും ഫദ്ലുല്ലക്ക് എസ്.ഡി.പി.െഎ പിന്തുണയോടെ അഞ്ച് വോട്ടും ലഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

