ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടറുകള് വിതരണം ചെയ്തു
text_fieldsജില്ല പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര സ്കൂട്ടറിെൻറ
ഒന്നാംഘട്ട വിതരണത്തിൽ വാഹനം ലഭിച്ചവർ വീട്ടിലേക്ക് മടങ്ങുന്നു
മലപ്പുറം: ജില്ല പഞ്ചായത്ത് 2021-22 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി ഭിന്നശേഷിക്കാര്ക്ക് മുച്ചക്ര സ്കൂട്ടര് വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള ഒന്നാംഘട്ട വിതരണോദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്.എ നിര്വഹിച്ചു. പി. ഉബൈദുല്ല എം.എല്.എ അധ്യക്ഷത വഹിച്ചു. കലക്ടര് വി.ആര്. പ്രേംകുമാര് മുഖ്യാതിഥിയായി. 2021-22 സാമ്പത്തിക വര്ഷത്തില് ജനറല് വിഭാഗത്തില് 80 പേര്ക്കും എസ്.സി.പി വിഭാഗത്തില് ഒമ്പതുപേര്ക്കുമാണ് മുച്ചക്ര സ്കൂട്ടര് വിതരണം ചെയ്യുന്നത്. കലക്ടറേറ്റില് നടന്ന പരിപാടിയില് 18 പേര്ക്ക് മുച്ചക്ര സ്കൂട്ടര് വിതരണം ചെയ്തു. ജില്ല സാമൂഹിക നീതി ഓഫിസര് കെ. കൃഷ്ണമൂര്ത്തി റിപ്പോര്ട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില് മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷരായ എന്.എ. കരീം, സറീന ഹസീബ്, നസീബ അസീസ്, ആലിപറ്റ ജമീല, അംഗങ്ങളായ പി.വി. മനാഫ്, സമീറ പുളിക്കല്, ശ്രീദേവി പ്രാക്കുന്ന്, ജസീറ കരുവാരകുണ്ട്, ഹംസ, വി.കെ.എം. ഷാഫി, ജില്ല പഞ്ചായത്ത് സെക്രട്ടറി എന്.എ. അബ്ദുല് റഷീദ് എന്നിവര് പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

