ആരോഗ്യപ്രവർത്തകർക്ക് ഷെഡ്യൂൾ സർവിസ് സജ്ജമായി കെ.എസ്.ആർ.ടി.സി; ചാർട്ട് നൽകാതെ ജില്ല ഭരണകൂടം
text_fieldsമലപ്പുറം: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ആരോഗ്യപ്രവർത്തകർക്കായി കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിച്ചെങ്കിലും ജില്ലയിൽ ഇതുവരെ പ്രവർത്തനം തുടങ്ങിയില്ല.
ജില്ല ഭരണകൂടത്തിൽനിന്ന് ഷെഡ്യൂൾ ചാർട്ട് ലഭിക്കാത്തതാണ് തടസ്സം. എത്ര ആരോഗ്യപ്രവർത്തകരാണ് യാത്ര ചെയ്യുക, എവിടെ നിന്നാണ് ഇന്ധനം നിറക്കുക, ഏത് റൂട്ടിലാണ് വാഹനം ഒാടേണ്ടത് സംബന്ധിച്ച വിവരങ്ങളാണ് ഇതുവരെ ലഭിക്കാത്തത്. അതേസമയം, ജില്ലയിലെ ഏഴ് ഡിപ്പോകളിൽനിന്ന് സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സി പൂർണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യ പ്രവർത്തകർക്കായി സംസ്ഥാനത്ത് 54 ഷെഡ്യൂളുകളായാണ് സർവിസ് നടത്തുന്നത്. സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മറ്റു പൊതുഗതാഗത സംവിധാനമില്ലാത്ത സാഹചര്യത്തിലാണിത്.
കോവിഡ് രോഗികൾ, ഡോക്ടർ, നഴ്സ്, മറ്റു ജീവനക്കാർ എന്നിവർക്ക് സൗകര്യപ്രദമാണ് സർവിസ്. ജില്ലകളിലെ വിവിധ ഡിപ്പോകളിൽനിന്നു ജില്ല കേന്ദ്രങ്ങളിലെ മെഡിക്കൽ കോളജ്, ജില്ല-താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ച് രാവിലെ ആറര മുതൽ എട്ടര വരെ സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

